വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ട്രെന്റ്‌ബ്രിഡ്‌ജ്: പതിവ് പോലെ ശ്രീശാന്ത് ദൈവത്തിന് കത്തെഴുതി-നാളെ എന്റെ രാജ്യത്തിനായി ഞാന്‍ മത്സരം ജയിക്കും. അവിടുത്തെ സഹായമുണ്ടാകണേ......
എന്നാല്‍ കത്തില്‍ പേര് വയ്‌ക്കാന്‍ ശ്രീ മറന്നു പോയി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസത്തെ കളി ആരംഭിക്കും മുമ്പാണ് ശ്രീ കത്ത് തയ്യാറാക്കിയത്.
എന്തായാലും ഇന്ത്യ കളി ജയിച്ചു. പക്ഷേ ജയിപ്പിച്ചത് ശ്രീയല്ല മറിച്ച സഹീര്‍ ഖാനാണെന്ന് മാത്രം. അതിനും ശ്രീയ്‌ക്ക് മറുപടിയുണ്ട്- കത്തില്‍ പേര് വയ്‌ക്കാന്‍ മറന്നു പോയതിനാല്‍ സഹീര്‍ ഭായുടെ കത്തായിരിക്കുമതെന്ന് ദൈവം കരുതികാണുമെന്നാണ് ശ്രീ പറയുന്നത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗനുമായുണ്ടായ പ്രശ്നത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹത്തോട് മാപ്പ് പറയാന്‍ ആഗ്രഹമുണ്ടെന്നും ശ്രീ പറഞ്ഞു. നന്നായി കളിക്കാന്‍ കഴിയാത്ത നിരാശയില്‍ ചില തെറ്റുകള്‍ പറ്റി. എന്നാല്‍, കെവിന്‍ പീറ്റേഴ്‌സന്റെ തലയ്‌ക്കു നേരെ മൂളിപ്പറന്ന ബീമര്‍ മനപൂര്‍വമായിരുന്നില്ല.
എന്റേതു പോലെയുള്ള റണ്ണപ്പിനു ശേഷം ബീമര്‍ എറിയാന്‍ കഴിയില്ലെന്ന് ഏത് ക്രിക്കറ്ററോടു ചോദിച്ചാലും പറയാന്‍ കഴിയും. യോര്‍ക്കര്‍ എറിയാനുള്ള ശ്രമമാണ് ബീമറായിപ്പോയത്. കൈക്കുഴയുടെ തിരിവില്‍ അറിയാതെ വന്ന മാറ്റമാണ് യോര്‍ക്കര്‍ ബീമറായിപ്പോകാന്‍ കാരണം, ശ്രീശാന്ത് വ്യക്തമാക്കി.
രണ്‌ടാം ടെസ്റ്റില്‍ ശോഭിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഭാഗ്യം പ്രതീക്ഷിച്ച്, രണ്‌ടു ദിവസം ഇന്ത്യന്‍ ക്യാപ് ഇറുകെപ്പിടിച്ചുകൊണ്‌ടാണു കിടന്നുറങ്ങിയെന്നും ശ്രീശാന്ത് പറയുന്നു. എല്ലാ വിവാദങ്ങള്‍ക്കിടയിലും തനിക്ക് ഉറച്ച പിന്തുണ നല്‌കിയ ക്യാപ്‌റ്റന്‍ രാഹുല്‍ ദ്രാവിഡിനു ശ്രീശാന്ത് നന്ദി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications