Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രയന്‍ ലാറ വെസ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍

പോര്‍ട്ട് ഓഫ് സ്പെയിന്‍: ബ്രയാന്‍ ലാറ വീണ്ടും വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിതനായി. അടുത്തമാസം നടക്കുന്ന ഇന്ത്യക്കും സിംബാബ്വെയ്ക്കുമെതിരായ ഏകദിന പരമ്പരകളിലും ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പരയിലും വെസ്റിന്റീസിനെ ലാറ നയിക്കും.

ഇതു മൂന്നാം തവണയാണ് വെസ്റിന്റീസ് ക്യാപ്റ്റനായി മുപ്പത്തിയാറുകാരനായ ലാറ നിയോഗിക്കപ്പെടുന്നത്.

ലാറയുടെ നിയമനം ഇടക്കാലത്തേക്കുള്ളതല്ലെന്നും ലാറയുടെ ക്യാപ്റ്റന്‍ പദവിക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും വെസ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കെന്‍ ഗോര്‍ഡന്‍ അറിയിച്ചു.

മൂന്നാം തവണയും കൈവന്നിരിക്കുന്ന ഈ അവസരം ഫലപ്രദാമായി ഉപോയഗപ്പെടുത്താന്‍ തനിക്ക് പൂര്‍ണമായ പിന്തുണ ആവശ്യമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ ചന്ദര്‍പോള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും തനിക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന ചന്ദര്‍പോള്‍ അറിയിച്ചതായും ലാറ പറഞ്ഞു.

അടുത്തമാസം നടക്കുന്ന മത്സരത്തില്‍ ലാറയുടെ ടീം ആദ്യം നേരിടുന്നത് സിംബാബ്വെയെയായിരിക്കും. മെയ് ആറ് മുതല്‍ 14 വരെയാണ് വെസ്റ് ഇന്‍ഡീസ്-സിംബാബ്വെ ഏകദിന പരമ്പര. ഇന്ത്യയും വെസ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര മെയ് 18 മുതല്‍ 28 വരെ നടക്കും.

Story first published: Thursday, April 27, 2006, 23:53 [IST]
Other articles published on Apr 27, 2006
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+