Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനു ശേഷം ലാറ ഏകദിനത്തില്‍ നിന്ന് വിരമിക്കും

സെന്റ് കിറ്റ്സ്: വെസ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയന്‍ ലാറ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.

ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിനു ശേഷമാണ് ലാറ വിരമിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് സൂചിപ്പിച്ചത്.

267 ഏകദിനങ്ങളില്‍ നിന്നായി 9,551 റണ്‍സാണ് മുപ്പത്തിയേഴുകാരനായ ലാറയുടെ സമ്പാദ്യം. 19 സെഞ്ച്വറികളും 58 അര്‍ധസെഞ്ച്വറികളും നേടിയിട്ടുള്ള ലാറയുടെ ഏകദിന ശരാശരി 41.6 ആണ്.

ടെസ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാറ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒട്ടേറെ ഏകദിന മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നു. ഏകദിനത്തില്‍ നിന്ന് വിരമിച്ചതിനു ശേഷവും ലാറ ടെസ്റ് ക്രിക്കറ്റില്‍ തുടരും.

Story first published: Saturday, March 3, 2012, 17:02 [IST]
Other articles published on Mar 3, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+