Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രയാന്‍ ലാറ ഏകദിനത്തില്‍ നിന്നും വിരമിയ്ക്കുന്നു

ലോകകപ്പിലെ തോല്‍വിയെത്തുടര്‍ന്നാണ് ലാറ ഏകദിന മത്സരങ്ങളില്‍ നിന്നും വിരമിയ്ക്കാന്‍ തീരുമാനിച്ചത്. ലോകകപ്പില്‍ വിന്‍ഡീസിന്റെ അടുത്ത രണ്ടുമത്സരങ്ങള്‍ക്കുശേഷം വിരമിയ്ക്കാനാണ് ലാറ ഉദ്ദേശിയ്ക്കുന്നത്.

ഏകദിനക്രിക്കറ്റില്‍ തന്റെ കാലം കഴിഞ്ഞെന്നും യുവാക്കള്‍ക്ക് വേണ്ടി മാറിക്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂണില്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ടീമില്‍ താന്‍ ഉണ്ടാകില്ലെന്നും ലാറ അറിയിച്ചു.

ലോകകപ്പിലെ മത്സര ശേഷം ആയിരിയ്ക്കും ലാറ വിരമിയ്ക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുക. ലോകകപ്പിലെ തോല്വിയെത്തുടര്‍ന്ന് ലാറ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 297 ഏകദിനത്തില്‍ നിന്ന് ലാറ 10,354 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 19 സെഞ്ചുറികലും 63 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയോട് തോറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+