ഏകദിന പരമ്പര വെസ്റിന്റീസ് നേടി
പോര്‍ട്ട് ഓഫ് സ്പെയിന്‍: നാലാമത്തെ ഏകദിനവും പരാജയപ്പെട്ട ഇന്ത്യ വിന്‍ഡീസിനെതിരെയുള്ള ഏകദിന ക്രിക്കറ്റ് പരമ്പര കൈവിട്ടു. ഇന്ത്യയെ ആറ് വിക്കറ്റിന് തോല്പിച്ചാണ് വെസ്റിന്റീസ് പരമ്പര സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ബ്രയന്‍ ലാറയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് വിന്റീസിനെ വിജയത്തിലേക്കു നയിച്ചത്.കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ടോസ്സ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി . പിന്നീട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 218 റണ്‍സ് എടുക്കാന്‍ നഷ്ടപ്പെടുത്തിയത് നാലു വിക്കറ്റും.
ഓപ്പണറായി ഇറങ്ങിയ വീരേന്ദ്ര സേവാഗിന്റെയും അതിനു ശേഷം വന്ന സുരേഷ് റൈനയുടെയും ക്യാപ്റ്റന്‍ ദ്രാവിഡിന്റെയും വിക്കറ്റുകള്‍ ആദ്യം തന്നെ ഇന്ത്യക്കു നഷ്ടമായി. മുഹമ്മദ് കൈഫ്(62) യുവരാജ് സിംഗ്(52) എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ മാനം കാത്തത്.
മികച്ച ഫോമിലാിയിരുന്ന മഹേന്ദ്ര സിംഗ് ധോണി പരമ്പരയില്‍ 46 റണ്‍സ് നേടി. ലാറയുടെയും ബ്രാവോയുടേയും ബാറ്റിംഗ് മികവാണ് 93 റണ്‍സ് നേടുന്നതിനിടയില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ സര്‍വനെയും മര്‍ലന്‍ സാമുവലിനെയും ക്രിസ് ഗയിലിനെയും നഷ്ടപ്പെട്ട വിന്‍ഡീസിനെ രക്ഷിച്ചത് രണ്ടു പേരും 61, 91 എന്നിങ്ങനെ റണ്‍സ് കണ്ടെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications