Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയവര്‍ധനെ മടങ്ങും; കൊച്ചി വിയര്‍ക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാലാം സീസണില്‍ കളിക്കുന്ന ശ്രീലങ്കന്‍ കളിക്കാരെ തിരിച്ചുവിളിക്കുന്നു. മെയ് 11 നു പുറപ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനാണിത്.

Kochi Tuskers

ടീമംഗങ്ങള്‍ മെയ് അഞ്ചിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കായികമന്ത്രി മഹിനദനന്ദ അതുംഗലമാഗ് കളിക്കാര്‍ക്ക് നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കായികമന്ത്രിയുടെ നിര്‍ദ്ദേശത്തെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡി.എസ് ഡിസില്‍വയും സെക്രട്ടറി നിഷാന്ത രണതുംഗയും ശരിവച്ചിട്ടുണ്ട്. 63 ദിവസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഇംഗ്ലണ്ടുമായി മൂന്നു ടെസ്റ്റുകളുമാളും അഞ്ച് ഏകദിനമത്സരവുമുണ്ട്. കൂടാതെ സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ ടീമുകളുമായി ഈഡന്‍ബര്‍ഗില്‍ വച്ച് ഓരോ മത്സരവും ടീമിന് നേരിടാനുണ്ട്.

ലങ്കന്‍ താരങ്ങള്‍ തിരിച്ചുപോകുന്നത് ഐപിഎല്ലിലെ പ്രമുഖ ടീമുകളുടെ പ്രകടനത്തെ ബാധിയ്ക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് കൊച്ചി ടസ്‌ക്കേഴ്‌സും ഡക്കാന്‍ ചാര്‍ജ്ജേഴ്‌സും. കൊച്ചിയുടെ ക്യാപ്റ്റന്‍ ജയര്‍വര്‍ധനെയും ചാര്‍ജ്ജേഴ്‌സ് ക്യാപ്റ്റന്‍ സംഗക്കാരെയും മടങ്ങിയാല്‍ കപ്പിത്താനില്ലാത്ത കപ്പലുകള്‍ പോലെയാവും ഇരുടീമുകളുടെയും സ്ഥിതി. എതിര്‍ടീമുകളെ വേരോടെ പിഴുതുന്ന മലിംഗ മടങ്ങുന്നത് മുംബൈ ഇന്ത്യന്‍സിനും ആഘാതമാവും. അതേ സമയം കൊച്ചി ടീമിലുള്ള മുരളീധരന്‍ ഏകദിന ടീമില്‍ നിന്ന് വിരമിച്ചതിനാല്‍ തിരിച്ചുപോകേണ്ട പ്രശ്‌നം ഉണ്ടാവില്ല.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+