കളഞ്ഞിട്ടു വരാനിത്ര മടിയെന്ത്?
ദില്ലി : ലാലു പ്രസാദ് യാദവും രോഷത്തിലാണ്. ആസ്ട്രേലിയയില്‍ നേരിടുന്ന അപമാനത്തില്‍ പ്രതിഷേധിച്ച് ടീം ഇന്ത്യ എത്രയും വേഗം പര്യടനം മതിയാക്കി തിരിച്ചു വരണമെന്നാണ് ലാലു പറയുന്നത്. ക്രിക്കറ്റ് മത്സരമല്ല, ഇന്ത്യാക്കാരന്റെ അഭിമാനമാണ് വലുതെന്നും അദ്ദേഹം പറയുന്നു.
പര്യടനം മതിയാക്കുകയാണ് വേണ്ടത്. ഹര്‍ബജന് നേരിട്ട അപമാനം ഇന്ത്യയ്ക്കാകെ ബാധകമാണ്. റെയില്‍വെ ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
അമ്പയര്‍മാര്‍ ടീം ഇന്ത്യയോട് കാണിച്ച പക്ഷപാതം നമ്മുടെ രാജ്യത്തെ അപമാനിക്കുന്നതാണ്. ഇനിയും എന്തിനാണ് ടീം അവിടെ നില്‍ക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ലാലു പറഞ്ഞു.
അതേ സമയം ഹര്‍ബജന്റെ ശിക്ഷ സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന നിലപാടിലാണ് ടീം ഇന്ത്യാ മാനേജ്മെന്റ്. പെര്‍ത്ത് ടെസ്റ്റിനിടയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായില്ലെങ്കില്‍ പര്യടനം മതിയാക്കി മടങ്ങി വരുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.
![]()
![]()
![]()
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications