Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭയ കേസ്: എസ്.പി കൃഷ്ണ കോട്ടയത്ത്

ദില്ലി: രാഷ്ട്രീയനേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ഇഷ്ടപദവിയായി മാറുകയാണോ ബിസിസിഐ പ്രസിഡന്റ് സ്ഥാനം? ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റായ കൃഷി മന്ത്രി ശരത് പവാറിന്റെ പിന്‍ഗാമിയായി റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ആ സ്ഥാനത്തെത്തുമോ?

ഈ വര്‍ഷം സപ്തംബറില്‍ നടക്കുന്ന ബിസിസിഐ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച് ജയിക്കാനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് വിജയകരമായി കൃഷിമന്ത്രി ശരത് പവാര്‍ നടത്തിവരികയാണ്. അതിനു ശേഷം 2008ല്‍ പവറിന്റെ പിന്‍ഗാമിയാവാനുള്ള ഒരുക്കങ്ങള്‍ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ലാലു പ്രസാദ് യാദവ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷമാണ് 2001ല്‍ ലാലു പ്രസാദ് യാദവ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായത്. ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജഗ് മോഹന്‍ ഡാല്‍മിയയ്ക്കെതിരെ എ.സി.മുത്തയ്യയെ പിന്തുണച്ചതിന് ലാലുവിന് വലിയ വില കൊടുക്കേണ്ടിവന്നു. ബിസിസിഐ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡാല്‍മിയ ബിസിഎയുടെ അംഗീകാരം റദ്ദാക്കി. അതിനു ശേഷം ബിസിസിഐയില്‍ നാല് വര്‍ഷം ലാലുവിന് വോട്ടുണ്ടായിരുന്നില്ല.

2005ല്‍ ശരത് പവാറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരാന്‍ കരുക്കള്‍ നീക്കിയവരില്‍ പ്രധാനിയാണ് ലാലു. ഒരിക്കല്‍ പോലും ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ലാലു ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ വേണ്ട തന്ത്രങ്ങള്‍ മെനയുകയാണ്.

ഡാല്‍മിയ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്താന്‍ കരുക്കള്‍ നീക്കുമ്പോള്‍ പവാറിന്റെ ശക്തനായ പിന്‍ഗാമിയെന്ന നിലയില്‍ ലാലുവിനെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എതിര്‍ലോബി തന്ത്രം മെനയുന്നത്.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+