Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ 238ന് പുറത്ത്; പാകിസ്ഥാന് 7 റണ്‍സ് ലീഡ്

ലാഹോര്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 238 റണ്‍സിന് അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത് 245 റണ്‍സ് നേടിയിരുന്ന പാകിസ്ഥാന് ഏഴ് റണ്‍സിന്റെ ഒന്നാം ഇന്നിംഗ് ലീഡാണുള്ളത്.

സൗരവ് ഗാംഗുലിയും യുവരാജ് സിംഗും ചേര്‍ന്നുള്ള 81 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 45 റണ്‍സെടുത്ത യുവരാജ് സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഗാംഗുലി 34 റണ്‍സെടുത്തു.

181 റണ്‍സെടുക്കുമ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ പാകിസ്ഥാന്റെ സ്കോറിന് തൊട്ടുപിന്നിലെത്തിച്ചത് ഇര്‍ഫാന്‍ പഠാനും സഹീര്‍ഖാനും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. 51 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത പഠാനും സഹീറും (21) ചേര്‍ന്ന് 56 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ടു.

പാകിസ്ഥാനു വേണ്ടി മുഹമ്മദ് ആസിഫ് നാലും അബ്ദുള്‍ റസാഖ് മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് ഷൊഐബ് അക്തറിനാണ്. അഫ്രിദി ഒരു വിക്കറ്റെടുത്തു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+