ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷൊയ്‌ബ് അക്തറിന് പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലാഹോര്‍ കോടതി താത്‌കാലികമായി റദ്ദാക്കി.
അച്ചടക്ക നടപടിയുടെ ഭാഗമായി പാക് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഒന്നര വര്‍ഷത്തെ വിലക്കിനെതിരെ അക്തര്‍ നല്‌കിയ ഹര്‍ജിയിലാണ് വിധി.
അഞ്ചു വര്‍ഷമായിരുന്ന വിലക്ക് കഴിഞ്ഞ മാസം ഒന്നര വര്‍ഷമായി കുറച്ചിരുന്നു. വേനല്‍ക്കാലവധി പ്രമാണിച്ച് കോടതി രണ്ടു മാസത്തേക്ക് അടയ്‌ക്കുന്നതിനാല്‍ ഹര്‍ജിയില്‍ താത്‌കാലികമായാണ് വിധിയാണ് പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്.
വേനല്‍ക്കാലവധിയ്‌ക്കു ശേഷം സെപ്‌റ്റംബറില്‍ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.
കോടതി വിധി പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ വിലക്കിനൊപ്പം ഏര്‍പ്പെടുത്തിയ പിഴ അക്തര്‍ അടയ്‌ക്കേണ്ടി വരുമെന്ന് അവര്‍ വ്യക്തമാക്കി. എഴുപത് ലക്ഷം രൂപയാണ് അക്തറിന് പിഴയായി വിധിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍