Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനില്‍ കുംബ്ലെയും വിരമിക്കുന്നുവെന്ന്‌ സൂചന

Anil Kumbleബാഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍നായകന്‍ സൗരവ്‌ ഗാംഗുലിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്‌ പിന്നാലെ ഇപ്പോഴത്തെ നായകന്‍ അനില്‍ കുംബ്ലെയും വിരമിക്കുനൊരുങ്ങുന്നതായി സൂചന.

ആസ്‌ത്രേലിയയെ തോല്‍പ്പിക്കാനുള്ള തന്റെ അവസാനത്തെ അവസരമാണിതെന്ന കുംബ്ലെയുടെ പ്രസ്‌താവനയാണ്‌ ഈ അഭ്യൂഹത്തിന്‌ കാരണമായിരിക്കുന്നത്‌.

പ്രമുഖ ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ്‌ കുംബ്ലൈ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിരിക്കുന്നത്‌. എന്നാല്‍ വിരമിയ്‌ക്കാനൊരുങ്ങുകയാണോയെന്ന്‌ വ്യക്തമാക്കാന്‍ കുംബ്ലെ തയ്യാറായിട്ടില്ല.

മുതിര്‍ന്ന താരങ്ങളെ പുറത്താക്കാന്‍ ബിസിസിഐ അണിയറ നീക്കള്‍ നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ്‌ ഗാംഗുലിയുടെ വിരമിക്കല്‍ പ്രഖ്യാപനവും അതിന്‌ പിന്നാലെ കുംബ്ലെ വിരമിക്കാന്‍ പോവുകയാണെന്ന്‌ അഭ്യൂഹവും പരന്നിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, October 8, 2008, 11:50 [IST]
Other articles published on Oct 8, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+