സെന്റ് ലൂസിയ: ടെസ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും പ്രതിഭാ സമ്പന്നനായ ബൗളര്‍ക്ക് മറ്റൊരു നേട്ടം കൂടി. വിക്കറ്റ് വേട്ടയില്‍ വെസ്റ് ഇന്‍ഡീസിന്റെ കോട്നി വാല്‍ഷിനെ മറികടന്ന അനില്‍ കുംബ്ലെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ലോകത്തെ നാലാമത്തെ ബൗളറായി.
വെസ്റ് ഇന്‍ഡീസിനെതിരായ ടെസ്റിന്റെ മൂന്നാം ദിവസം വിക്കറ്റ് നേട്ടം 520 തികച്ചാണ് കുംബ്ലെ വാല്‍ഷിനെ മറികടന്നത്. 519 വിക്കറ്റുകളാണ് വാല്‍ഷ് നേടിയിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ടെസ്റ് ബൗളര്‍ ആസ്ത്രേല്യയുടെ ഷെയ്ന്‍ വോണാണ് മുന്നില്‍- 685 വിക്കറ്റുകള്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (635), ആസ്ത്രേല്യയുടെ മക്ഗ്രാത്തു (542)മാണ് വിക്കറ്റ് നേട്ടത്തില്‍ കുംബ്ലെക്ക് മുന്നിലുള്ളമറ്റു രണ്ടു പേര്‍.