Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെ ഏകദിന ക്രിക്കറ്റിനോടു വിട ചൊല്ലുന്നു

വിരമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമായി ഇന്ത്യയുടെ മാസ്റര്‍ ലെഗ് സ്പിന്നര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, വൈസ് ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, കോച്ച് ഗ്രെഗ് ചാപ്പല്‍ എന്നിവരെ കുംബ്ലെ തീരുമാനം അറിയിച്ചിട്ടുണ്ട്.

ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്ന് കുംബ്ലെ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ തീരുമാനം ടീമംഗങ്ങളെ ദു:ഖത്തിലാഴത്തിയിട്ടുണ്ട്. 113 ടെസ്റിലും 271 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞ കുംബ്ലെ രാജ്യം കണ്ട് ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളായും മാച്ച് വിന്നറായുമാണ് അറിയപ്പെടുന്നത്.

ടീമംഗങ്ങളോടായി നടത്തിയ ചെറുപ്രസംഗത്തില്‍, വിക്കറ്റുകള്‍ നേടാന്‍ തന്നെ സഹായിച്ച ഫീല്‍ഡര്‍മാര്‍ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും തനിക്കു വേണ്ടി ഉച്ചത്തില്‍ അപ്പീല്‍ നടത്തിയവര്‍ക്കും പോലും കുംബ്ലെ നന്ദി പറഞ്ഞതായി ഒരു ടീമംഗം അറിയിച്ചു.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+