Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

600 ക്ലബ്ബില്‍ കുംബ്ലെയും

പെര്‍ത്ത്: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികച്ചു. ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന ലോകത്തെ മൂന്നാമത്തെ ബൗളറാണ് കുംബ്ലെ.

ആസ്ത്രേല്യന്‍ ബാറ്റ്സ് മാന്‍ ആന്‍ഡ്രൂ സിമണ്ട്സാണ് കുംബ്ലെയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അറുന്നൂറാമത്തെ ഇരയായത്. സിമണ്ട്സിനെ രാഹുല്‍ ദ്രാവിഡ് സ്പിപില്‍ ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു.

124 ടെസ്റ്റുകളില്‍ 221 ഇന്നിങ്ങ്സുകളില്‍ നിന്നായാണ് കുംബ്ലെ 600 വിക്കറ്റ് കൊയ്തത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (723) ആസ്ത്രേല്യയുടെ ഷെയ്ന്‍ വോണു(708)മാണ് 600 വിക്കറ്റ് തികച്ച മറ്റ് രണ്ട് ബൗളര്‍മാര്‍.

കുംബ്ലെയുടെ വിക്കറ്റ് വേട്ട ഏറെയും ആസ്ത്രേല്യക്കെതിരായുള്ള കളികളിലാണ്. 104 തവണയാണ് കുംബ്ലെ ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍മാരെ പുറത്താക്കിയത്. ഏകദിന ക്രിക്കറ്റില്‍ 271 കളികളില്‍ നിന്നായി 337 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+