റൈഡേഴ്‌സിന് ആദ്യജയം; ചാര്‍ജ്ജേഴ്‌സ് ചാര്‍ജ്ജായില്ല
കൊല്‍ക്കത്ത: ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിന്റെ ചാര്‍ജ്ജ് പോയി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ ഡെക്കാനെ ഒമ്പത് റണ്‍സിന് കീഴടക്കിയാണ് ആദ്യ വിജയം സ്വന്തമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാഫ് സെഞ്ചുറി നേടിയ ജാക്വസ് കാലിസാണ് (53) റൈഡേഴ്‌സിന്റെ വിജയശില്‍പ്പി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. വേഗം കുറഞ്ഞു വരുന്ന പിച്ചില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സിലൊതുങ്ങി. 40 പന്തില്‍ 48 റണ്‍സെടുത്ത ഭരത് ചിപ്ലി ഒഴികെയുള്ള ചാര്‍ജേഴ്‌സ് താരങ്ങള്‍ എളുപ്പം പുറത്തായി. ഡാനിയല്‍ ക്രിസ്റ്റിയന്‍ 25 റണ്‍സെടുത്തു. ഇക്ബാല്‍ അബ്ദുല്ല മൂന്നും രജത് ഭാട്യയും ജയ്‌ദേവ് ഉനദ്കതും രണ്ട് വീതവും വിക്കറ്റെടുത്തു.
കാലിസിനു പുറമേ അവസാന ഓവറുകളില്‍ കൂറ്റനടികളോടെ തിളങ്ങിയ മനോജ് തിവാരി യും (21 പന്തില്‍ 30) യൂസഫ് പഠാനും (15 പന്തില്‍ 22) കോല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 18 പന്തില്‍ 29 റണ്‍സ് സ്വന്തമാക്കി. അമിത് മിശ്ര നാലോവറില്‍ 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഡെയ്ല്‍ സ്‌റ്റെയ്‌നെതിരേ വരെ ആഞ്ഞടിച്ച പഠാനെ തന്റെ അവസാന ഓവറില്‍ നിശബ്ദനാക്കി നിര്‍ത്തുന്നതിലും മിശ്ര വിജയിച്ചു.
ചെന്നൈയ്‌ക്കെതിരേ രണ്ട് വിദേശ താരങ്ങളുമായിറങ്ങിയ കൊല്‍ക്കത്ത തിങ്കളാഴ്ച ലക്ഷ്മി രത്തന്‍ ശുക്ലയ്ക്കു പകരം ഹോളണ്ട് താരം റ്യാന്‍ ടെന്‍ ഡെസ്‌ചേറ്റിനെക്കൂടി ഉള്‍പ്പെടുത്തി. സരബ്ജീത് ലഡ്ഡയ്ക്കു പകരം ജയ്‌ദേവ് ഉനദ്ക്തും ഫൈനല്‍ ഇലവനിലെത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡക്കാന്‍ ഇറങ്ങിയത്.
ചെന്നൈയ്‌ക്കെരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ ജാക്വസ് കാലിസ് കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയടത്ത് നിന്ന് തുടങ്ങുകയായിരുന്നു. മന്‍വീന്ദര്‍ ബിസ്ലയ്‌ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു കാലിസ്. ഏഴ് ഫോറും ഒരു സിക്‌സുമടങ്ങിയ ഇന്നിങ്‌സായിരുന്നു കാലിസിന്റേത്. ബിസ്ലയെ (19) പുറത്താക്കി അമിത് മിശ്രയാണ് ഡെക്കാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ലക്ഷ്യംതേടിയിറങ്ങിയ ഡക്കാന്റെ ഓപ്പണര്‍ ഇഷാന്ത് ജഗ്ഗിയെ (3) അബ്ദുള്ള പുറ ത്താക്കിയ പ്പോള്‍ ശിഖര്‍ ധവാനെ (7) മിക ച്ചൊ രു റണ്ണൗട്ടില്‍ ഓയിന്‍ മോര്‍ ഗന്‍ പവലിയനി ലെത്തിച്ചു. 13 പന്തില്‍ 25 റണ്‍സ് നേടി ഡാനിയെല്‍ ക്രിസ്റ്റ്യന്‍ അവസാന ഓവറുകളില്‍ പോരാടിയെങ്കിലും ഫലമുണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications