Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയിലും കൊമ്പന്‍മാര്‍

കൊല്‍ക്കത്ത: ഐപിഎല്ലിലെ കരുത്തരായ കൊല്‍ക്കത്തയെയും അട്ടിമറിച്ച് കൊച്ചി കൊമ്പന്‍മാരുടെ ജൈത്രയാത്ര തുടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് റണ്‍സിനു തോല്‍പ്പിച്ചാണ് ടസ്‌കേഴ്‌സ് തുടര്‍ച്ചയായ മൂന്നാം ജയം ആഘോഷിച്ചത്. ആദ്യ രണ്ടു ജയവും ബാറ്റ്‌സ്മാന്‍രുടെ വകയായിരുന്നെങ്കില്‍ മൂന്നാം ജയം ബൗളര്‍മാരുടെ സംഭാവനയായി. ഇതോടെ പോയിന്റ് പട്ടികയില്‍ കൊച്ചി മൂന്നാം സ്ഥാനത്തേക്ക് കയറി.

Kochi stifle Kolkata in hard-fought win

ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്ടന്‍ ഗൗതം ഗംഭീര്‍ കൊച്ചിയെ ബാറ്റിംഗിനയച്ചു. ബൗളിങിന് അനുകൂലമായ പിച്ചില്‍ 130-140 റണ്‍ മികച്ചതെന്ന് നായകന്‍ മഹേല ജയവര്‍ധനെ പറഞ്ഞിരുന്നു. ഈ സ്‌കോര്‍ കൊച്ചിക്കാര്‍ അടിച്ചെടുക്കുകയും ചെയ്തു. ബൌളിംഗിന് അനുകൂലമായ പിച്ചില്‍ പതറാതെ പന്തെറിയാന്‍ എത്തിയ മഹേലയും കൂട്ടരും കൊല്‍ക്കത്തയെ 126/9 എന്ന സ്‌കോറില്‍ ഒതുക്കിയാണ് തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം വിജയം കൈപ്പിടിയിലൊതുക്കിയത്. 2 വിക്കറ്റുവീതം വീഴ്ത്തിയ ആര്‍.പി. സിംഗും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുവീതം വീഴ്ത്തിയ മുരളിയും വിനയ്കുമാറും രമേശ് പൊവാറും ചേര്‍ന്നാണ് കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കിയത്. 46 റണ്ണെടുത്ത മനോജ് തിവാരിക്ക് മാത്രമാണ് കൊല്‍ക്കത്താ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ബിസ്ല (16), കാലിസ് (6), ഗംഭീര്‍ (3) മോഗന്‍ (10) ഷാക്കിബ് (2), യൂസഫ് (8) എന്നിവര്‍ പുറത്തായതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 132 എന്ന മാന്യമായ സ്‌കോറിലെത്തിയത്. മക്കല്ലവും (23)മഹേലയും (25)ചേര്‍ന്ന് നല്ല തുടക്കമിട്ടെങ്കിലും സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പകച്ച കൊച്ചി ഒരു ഘട്ടത്തില്‍ 65/4 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് രവീന്ദ്ര ജഡേജ (29) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ 100 കടത്തിവിട്ടത്. മലയാളി താരം റൈഫി വിന്‍സന്റ് ഗോമസ് 10 റണ്‍സോടെ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്ക്് വേണ്ടി യൂസഫ് പത്താന്‍, സാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Saturday, May 19, 2012, 16:47 [IST]
Other articles published on May 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+