Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടീം ഐപിഎല്‍ കളിയ്ക്കും

IPL
മുംബൈ: നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചി ഐപിഎല്‍ ടീം യാഥാര്‍ഥ്യമാകുന്നു. ടീമിന് മുംബൈയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം അനുമതി നല്‍കി.

ഓഹരി ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട് ടീം ഉടമകള്‍ സമര്‍പ്പിച്ച രേഖകള്‍ സമിതി അംഗീകരിച്ചു. റോണ്‍ഡിവൂ സ്പോര്‍ട്സിന്റെ വിയര്‍പ്പോഹരി കുറച്ച് ടീമിന്റെ ഓഹരിഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

നവംര്‍ 28ന് നാഗ്പൂരില്‍ യോഗം ചേരുന്നതിന് മുമ്പുതന്നെ ടീമിന്റെ ഓഹരി ഉടമകള്‍ തര്‍ക്കം അവസാനിച്ചതായി കാണിച്ച് പുതിയ ഓഹരി വിഭജനം വ്യക്തമാക്കുന്ന രേഖകള്‍ ബിസിസിഐയ്ക്ക് നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തിന്റെ നിയമവശംകൂടി പരിശോധിക്കണമെന്ന കാരണത്താല്‍ തീരുമാനം ഡിസംബര്‍ അഞ്ചിലേയ്ക്ക മാറ്റിവയ്ക്കുകയായിരുന്നു.

പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെയും പഞ്ചാബ് കിങ്‌സിനെയും ഉടമസ്ഥ ഘടനാപ്രശ്‌നങ്ങളെച്ചൊല്ലി ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തതിനാല്‍ നിലവില്‍ ഏഴ് ടീമുകളേ ലീഗിലുള്ളു.

എട്ടാമതൊരു ടീമില്ലാ ഐപിഎല്‍ നടത്തിയാല്‍ ടൂര്‍ണമെന്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കുമെന്നുള്ള ഉപദേശമാണ് കൊച്ചി ടീമിന് അനുമതി നല്‍കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല പുതിയ ടീമിനെ കണ്ടെത്താനുള്ള ബൃഹത്തായ നടപടിക്രമങ്ങളും ബോര്‍ഡിനെ ചിന്തിപ്പിച്ചിരക്കാന്‍ സാധ്യതയുണ്ട്.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+