വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊച്ചി ഐപിഎല്‍ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു?

By Ajith Babu
Kochi may still make IPL cut
മുംബൈ: അന്ത്യദിനത്തിന് തൊട്ടുമുമ്പെ കൊച്ചി ഐപിഎല്‍ ടീമിന് പുതുപ്രതീക്ഷ. കൊച്ചി ഐപിഎല്‍ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് റോണ്‍ഡീവു കണ്‍സോര്‍ഷ്യം വക്താക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ബിസിസിഐയ്ക്ക് കത്തു നല്‍കുമെന്നും അവര്‍ അറിയിച്ചു.

ടീമിന്റെ ഓഹരിയുടമകള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം പരിഹരിച്ചില്ലെങ്കില്‍ നവംബര്‍ 27ന് കൊച്ചിന്‍ ഐപിഎല്‍ ടീമിനുള്ള അനുമതി റദ്ദാക്കുമെന്ന് ബിസിസിഐ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് മുമ്പ് നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളിലാണ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടതെന്ന് റോണ്‍ഡിവു അധികൃതര്‍ വ്യക്തമാക്കി. വിയര്‍പ്പ് ഓഹരിക്ക് പകരം തുക മടക്കി നല്‍കാന്‍ ഗെയ്ക്ക്‌വാദ് സഹോദരന്‍മാര്‍ തയ്യാറായതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയതെന്ന് സൂചനകളുണ്ട്. എന്നാല്‍ പ്രശ്‌നം എങ്ങനെ പരിഹരിച്ചു എന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടേക്കുമെന്ന് കൊച്ചി ഐപിഎല്‍ ടീമിന്റെ അഭ്യുദയകാംക്ഷിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സൂചിപ്പിച്ചിരുന്നു. കേരള ഐപിഎല്‍ ടീമിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്നും ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ആയിരുന്നു തരൂരിന്റെ ട്വീറ്റ്.

എന്നാല്‍ പ്രശ്‌നം തീര്‍ന്നതായി പറയുന്നത് റെന്‍ഡിവു മാത്രമാണെന്നും മറുപക്ഷം പ്രശ്‌നങ്ങള്‍ അവസാനിച്ചതായി വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊച്ചി ഐ.പി.എല്‍ ടീമിന്റെ മൊത്തം ഓഹരിയുടെ 25 ശതമാനം അധ്വാന ഓഹരിയാണ്. ഇത് ഗെയ്ക്ക്‌വാദ് കുടുംബത്തിന് സ്വാധീനമുള്ള റെന്‍ഡിവു സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ കൈയിലാണുള്ളത്. ഇത് നിക്ഷേപ ഓഹരിയാക്കി മാറ്റണം എന്നാണ് മറ്റുള്ള ഓഹരിയുടമകളുടെ ആവശ്യം. ഇത് സംബന്ധിച്ചാണ് ഇരു കൂട്ടര്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

Story first published: Tuesday, May 15, 2012, 12:22 [IST]
Other articles published on May 15, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X