കൊച്ചി ഐപിഎല്‍: പ്രതിസന്ധി അവസാനിച്ചില്ലെന്ന്

റോണ്‍ഡീവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ വിയര്‍പ്പ് ഓഹരി 25 % നിന്നു പത്തു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പില്ലെന്ന്‌സത്യജിത്ത് ഗെയ്ക് വാദ് അറിയിച്ചു. കരാറില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ബിസിസിഐയുടെ അനുവാദം വാങ്ങണം. അതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
ടീം നേരിടുന്ന പ്രതിസന്ധി ഇതുവരെ പരിഹരിച്ചിട്ടില്ല. തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വിയര്‍പ്പ് ഓഹരി കുറയ്ക്കാന്‍ ഗെയ്ക്‌വാദ് കുടുംബത്തിനു സാധിക്കില്ല. ഇതിലുള്ള വിട്ടുവീഴ്ചയ്ക്കു തങ്ങള്‍ തയാറല്ലെന്നും അദ്ദേഹം അറിയിച്ചു.
ഓഹരി വീതം പത്തു ശതമാനമായി കുറയ്ക്കാന്‍ റോണ്‍ഡീവു സമ്മതിച്ചതായി ടിസി മാത്യു പറഞ്ഞിരുന്നു. അടുത്തയാഴ്ച ഇതു സംബന്ധിച്ച ധാരണാപത്രം ബിസിസിഐയ്ക്കു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി ഫ്രാഞ്ചൈസിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച തര്‍ക്കം പത്തു ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്ന് കാണിച്ച് ബിസിസിഐ കഴിഞ്ഞ ഞായറാഴ്‌ച ടീമിന് നോട്ടീസ് അയച്ചിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications