കൊച്ചി ടസ്‌കേഴ്‌സിനെതിരെ ആനപ്രേമികള്‍

ടീമിന്റെ പേരിലും ലോഗോയിലും ആന ഒരു അടയാളമായതിനാല്‍ തീം സോങില്‍ രണ്ട് ആനകളെ ചിത്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് ആനപ്രേമികളുടെ പ്രതിഷേധം.
ആന പോലെയുള്ള മൃഗങ്ങളെ വാണിജ്യനേട്ടംലക്ഷ്യമിട്ട് പ്രദര്‍ശിപ്പിക്കുന്നത് കേരള കാപ്റ്റീവ് എലിഫന്റ് മാനേജ്‌മെന്റ് ആന്റ് മെയിന്റനന്‍സ് റൂള്‍ ഉള്‍പ്പെടെയുള്ള നിമയങ്ങള്‍പ്രകാരം കുറ്റകരമാണെന്നാണ് ഇവര്‍ വാദിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് അസോസിയേഷന്‍ മൃഗസംരക്ഷണം വകുപ്പിനും റവന്യൂ മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും കത്തയച്ചിട്ടുണ്ട്.
തങ്ങളുടെ അറിവ് പ്രകാരം ആനകളെ വച്ച് ഗാനം ചിത്രീകരിക്കാന്‍ ഐപിഎല്‍ കൊച്ചി ടീം ഉടമകള്‍ക്കോ സംവിധായകന്‍ പ്രിയദര്‍ശനോ അധികൃതര്‍ നിയമപരമായി അനുവാദം നല്‍കിയിട്ടില്ല.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ലൈസന്‍സ് നല്‍കിയാല്‍ മാത്രമേ ആനകളെ വച്ച് ചിത്രീകരണം നടത്താന്‍ പറ്റുകയുള്ളു- അസോസിയേഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications