Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തക്കാരെ കൊച്ചി പഴയ കൊച്ചിയല്ല

കൊല്‍ക്കത്ത: കൊച്ചി പഴയ കൊച്ചിയല്ല, പറയുന്നത് ബിഗ് ബിയിലെ മമ്മൂട്ടിയല്ല, കൊച്ചി ടസ്‌ക്കേഴ്‌സിന്റെ ആരാധകരാണ്. പ്രീമിയര്‍ ലീഗില്‍ മുമ്പേ പറക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും അക്കാര്യം മനസ്സില്‍വച്ചുകൊണ്ടാണ് കൊച്ചിയുടെ കൊമ്പന്‍മാരെ നേരിടാനിറങ്ങുന്നത്.

Kochi Tuskers Kerala

ബുധനാഴ്ച ഈഡര്‍ ഗാര്‍ഡനില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കൊല്‍ക്കത്തയെ വീഴ്ത്താന്‍ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞാല്‍ കിരീടപോരാട്ടത്തില്‍ കൊച്ചിയുടം പ്രധാന കക്ഷികളാവും. രണ്ട് മത്സരം മുമ്പ് കൊച്ചി പേരിനൊരു ടീം മാത്രമായിരുന്നു. എന്നാല്‍ രണ്ട് വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം കൊമ്പന്‍മാര്‍ ആരും പേടിയ്ക്കുന്നൊരു ടീമായി മാറിക്കഴിഞ്ഞുവെന്നതാണ് സത്യം.

മുംബൈയുടെ സ്വന്തം സച്ചിന്റെ ആദ്യ ട്വന്റി20 സെഞ്ചുറി നിഷ്ഫലമാക്കിയായിരുന്നു കൊച്ചിക്കാര്‍ മുംബൈ ഇന്ത്യന്‍സിന്റെ മടയില്‍ കന്നിജയം നേടിയത്. മഴയുടെ അകമ്പടിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിച്ച ചെന്നൈയെ മുട്ടുകുത്തിച്ചതോടെ ടസ്‌ക്കേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ വാനംമുട്ടുകയാണ്.

ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ബ്രണ്ടന്‍ മക്കല്ലവും ചേരുന്ന ഓപ്പണിങ് ബാറ്റിങ് കൂട്ടുകെട്ടാണ് കൊച്ചിയുടെ നട്ടെല്ല. വിവിഎസ് ലക്ഷ്മണന്‍ നട്ടെല്ലിന് പരിക്കേറ്റ് പിന്‍മാറിയതോടെയാണ് ഈ കൂട്ടുകെട്ട് ക്ലിക്കായത്. പാര്‍ഥിവ് പട്ടേലും രവീന്ദ്ര ജദേജയും ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഡ്ജും ബാറ്റിങ്ങില്‍ മികച്ച ഫോമിലാണ്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെപ്പോലെ ബൗളിങ് തന്നെയാണ് കൊച്ചിയുടെയും ദൗര്‍ബല്യം. ആര്‍.പി. സിങ്ങും വിനയകുമാറും തിസര പെരേരയും മിടുക്കരായ പേസര്‍മാരാണെങ്കിലും ഇവര്‍ക്ക് മൂര്‍ച്ച കുറവാണ്. ശ്രീശാന്തും മുരളിയും രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. വിന്നിങ്ങ് ടീമില്‍ മാറ്റം വരുത്താന്‍ മഹേല ബുധനാഴച തയാറാവില്ല.

ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം നൈറ്റ് റൈഡേഴ്‌സ് കുതിക്കുകയാണ്. ബ്രെറ്റ് ലീയും കഴിഞ്ഞ കളിയിലെ കേമനായ ലക്ഷ്മിപതി ബാലാജിയും ബംഗ്ലാദേശ് നായകന്‍ ഷക്കീബുല്‍ ഹസനുമാണ് ബൗളിങ്ങില്‍ കൊമ്പന്മാരെ തളക്കാനുണ്ടാവുക. മക്കല്ലത്തെ എളുപ്പത്തില്‍ മടക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മത്സരം എളുപ്പത്തില്‍ വരുതിയിലാക്കാം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ജാക് കാലിസും മനോജ് തിവാരിയും യൂസഫ് പത്താനും ചേരുന്ന ബാറ്റിങ് നിര കൊമ്പന്‍മാരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിവുള്ളവരാണ്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+