Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആസ്ത്രേല്യക്ക് വീണ്ടും തോല്‍വി

ഹാമില്‍ട്ടണ്‍: ലോകചാമ്പ്യന്‍മാരായ ആസ്തേല്യക്ക് ലോകകപ്പിന് മുമ്പ് വീണ്ടും തിരിച്ചടി. ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മൂന്നാമത്തെ കളിയും ആസ്ത്രേല്യ തോറ്റു. ഇതോടെ ന്യൂസിലാന്റ് 3-0ന് പരമ്പര തൂത്തുവാരി.

ആസ്ത്രേല്യയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണിത്. ഒടുവിലത്തെ ഏഴ് മത്സരങ്ങളില്‍ നിന്നുള്ള ആറാമത്തെ തോല്‍വിയും. ആദ്യം ബാറ്റ് ചെയ്ത് 346 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ആസ്ത്രേല്യക്ക് ന്യൂസിലാന്റിന്റെ വിജയക്കുതിപ്പ് തടയാനായില്ല. മൂന്ന് പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിന് 350 റണ്‍സെടുത്ത് ന്യൂസിലാന്റ് വീണ്ടും ആസ്ത്രേല്യയെ നാണം കെടുത്തി.

മാത്യു ഹെയ്ഡന്‍ 181 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ആസ്ത്രേല്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ആസ്ത്രേല്യന്‍ കളിക്കാരന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഹെയ്ഡന്‍ നേടിയത്. എന്നാല്‍ ഏകദിനത്തില്‍ ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് നേടുന്ന രണ്ടാമത്തെ മികച്ച വിജയം 67 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച മാക്മില്ലന്റെയും പുറത്താകാതെ 86 റണ്‍സെടുത്ത മക്ഗല്ലത്തിന്റയും മികവില്‍ ന്യൂസിലാന്റ് സ്വന്തമാക്കുകയായിരുന്നു.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+