വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മോഡിക്കെതിരെ കേരള ഐപിഎല്‍ ടീം

By Ajith Babu
Lalit Modi
മുംബൈ: പുതുതായി രൂപീകരിയ്ക്കപ്പെട്ട കേരളാ ഐപിഎല്‍ ടീമിനോട് ഐപില്‍ കമ്മീഷണര്‍ ലളിത് മോഡി ശത്രുതാപരമായ നിലപാട് പുലര്‍ത്തുകയാണെന്ന് കാണിച്ച് ടീം ലേലത്തില്‍ പിടിച്ച റോണ്‍ഡീവൂ കണ്‍സോഷ്യം ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.

ലേലത്തില്‍ ടീം സ്വന്തമാക്കിയപ്പോള്‍ മുതല്‍ മോഡി നിഷേധാത്മക നിലപാടാണ് സ്വീകരിയ്ക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റോണ്‍ഡീവൂ കണ്‍സോഷ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ മോഡിയ്‌ക്കെതിരെ പ്രസിഡന്റ് ശശാങ്ക് മനോഹറിന് പരാതി നല്‍കാന്‍ കേരളാ ടീം ഉടമസ്ഥര്‍ തീരുമാനിച്ചത്.

മോഡി ടീമിനെ മാധ്യമങ്ങളില്‍ക്കൂടി അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും രഹസ്യമാക്കി സൂക്ഷിയ്‌ക്കേണ്ട വിവരങ്ങള്‍ പുറത്ത് വിടുന്നുവെന്നും പരാതിയിലുള്ളതായി സൂചനകളുണ്ട്.

ടീമിനെ ലഭിയ്ക്കാതെ പോയ അഡാനി ഗ്രൂപ്പ്, വീഡിയോകോണ്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മോഡിയുടെ നീക്കങ്ങളെന്നും കേരളാ ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കൊച്ചി ആസ്ഥാനമാക്കി റോണ്‍ഡീവൂ കണ്‍സോഷ്യം ലേലത്തില്‍ പിടിച്ച ഐപിഎല്‍ ടീമിനെ സ്വന്തം ഇഷ്ടക്കാരുടെ വരുതിയിലാക്കാന്‍ മോഡി ഗൂഢശ്രമം നടത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Story first published: Friday, May 18, 2012, 17:15 [IST]
Other articles published on May 18, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X