
1533.33 കോടി രൂപയ്ക്കാണ് റോണ്‍ഡിവൂ കണ്‍സോര്‍ഷ്യം ടീമിനെ ലേലത്തിലെടുത്തത്. 1702 കോടി രൂപയുടെ ടെണ്ടര്‍ സമര്‍പ്പിച്ച സഹാറ ഗ്രൂപ്പിനാണ് ആദ്യ പരിഗണന ലഭിച്ചത്. പുനെ ആസ്ഥാനമാക്കിയാണ് സഹാറയുടെ ടീം.
ലേലത്തില്‍ സഹാറ അഡ്വഞ്ചര്‍ ലിമിറ്റഡ് ഗ്രൂപ്പ് മൂന്ന് നഗരങ്ങള്‍ ആസ്ഥാനമായി ആവശ്യപ്പെട്ടപ്പോള്‍ റോണ്‍ഡിവൂ കൊച്ചി മാത്രമാണ് ആവശ്യപ്പെട്ട്ത്. അഹമ്മദാബാദ്, നാഗ്പൂര്‍, പുനെ എന്നീ മൂന്ന് സ്ഥലങ്ങള്‍ ടീമിന്റെ ആസ്ഥാനമായി സഹാറ ആവശ്യപ്പെട്ടിരുന്നു. പുനെ ആസ്ഥാനമായിട്ടാണ് ടീം അനുവദിച്ചിരിക്കുന്നത്.
അടുത്ത സീസണ്‍ മുതലാണ് പുതിയ ടീമുകള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാനാകുക. ഐപിഎല്‍ ടീമുകള്‍ക്ക് സ്വന്തമായി സ്‌റ്റേഡിയം വേണമെന്ന് നിബന്ധനയുണ്ട്. കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2011ലെ ഐപിഎല്‍ സീസണ് മുമ്പായി സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകാത്ത പക്ഷം മറ്റേതെങ്കിലും സ്‌റ്റേഡിയം കേരള ടീമിന് അനുവദിക്കുമെന്ന് ലളിത് മോഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്രിക്കറ്റിന്റെ കടുത്ത ആരാധകനായ കേന്ദ്ര വിദേശകാര്യ മന്ത്രി ശശി തരൂര്‍ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യത്തിന് പിന്നിലുണ്ടെന്ന് ലളിത് മോഡി വെളിപ്പെടുത്തി.
വീഡിയോകോണ്‍, അഹമ്മദാബാദ് കേന്ദ്രമാക്കിയുള്ള അഡാനി ഗ്രൂപ്പ് എന്നിങ്ങനെ വമ്പന്‍ ബിസിനസ് സാമ്രാജ്യങ്ങളെ കടത്തിവെട്ടിയാണ് സഹാറയും റോണ്‍ഡിവൂ കണ്‍സോര്‍ഷ്യവും ലേലത്തില്‍ വിജയിച്ചത്.