Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരു മുന്നോട്ട്; കെനിയ പൊരുതി തോറ്റു

ബാംഗ്ലൂര്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കംഗാരുപ്പടയ്ക്ക് മുമ്പില്‍ ദുര്‍ബലരായ കെനിയ പൊരുതിതോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 324 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കെനിയയുടെ പോരാട്ടം ലക്ഷ്യത്തിന് 60 റണ്‍സ് അകലെ അവസാനിച്ചു. സൂപ്പര്‍ ഫോമില്‍ തുടരുന്ന ലീയും ജോണ്‍സും ടെയ്റ്റും അടങ്ങുന്ന ഓസീസ് ബൗളിങ് നിരയെ അടിച്ചുപറത്തിയാണ് ആറ് വിക്കറ്റിന് കെനിയ 264 റണ്‍സ് നേടിയത്. ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടായിട്ടും കെനിയക്കാര്‍ക്ക് ഓസീസ് ഭീതി സൃഷ്ടയക്കാന്‍ കഴിഞ്ഞില്ല.

Australia Vs Kenya

ബംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ റണ്ണൊഴുകും പിച്ചില്‍ മികച്ച തുടക്കമാണ് ആസ്‌ത്രേലിയക്ക് ലഭിച്ചത്. കൂറ്റന്‍ അടിയോടെ ഷെയിന്‍ വാട്‌സണ്‍ സ്‌കോറിങ് തുടങ്ങിയെങ്കിലും എട്ടാം ഓവറില്‍ വാട്‌സന്‍ പുറത്ത്. ഒഡിയാമ്പോയുടെ പന്തില്‍ ഔമ പിടിച്ചു പുറത്താകുമ്പോള്‍ വാട്‌സന്റെ സമ്പാദ്യം 17 പന്തില്‍ ഒരു സിക്‌സും മൂന്നു ഫോറുമടക്കം 21 റണ്‍സ്.

എന്നാല്‍, തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിക്കിപോണ്ടിങിനെ (36) കോളിന്‍സ് ഒബൂയ വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കാമറൂണ്‍ വൈറ്റിനെയും (2) നഷ്ടപ്പെട്ടത് കാഗാരു ക്യാമ്പിനെ ഞെട്ടിച്ചു. എന്നാല്‍, വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ (93) അവസരോചിത ഇടപെടലിലുടെ കംഗാരുക്കള്‍ മുന്നേറുകയായിരുന്നു. ക്ലാര്‍ക്കിനു കൂട്ടായി അര്‍ധ സെഞ്ചുറിയുമായി മൈക്ക് ഹസിയും (54) ക്രീസിലെത്തിയതോടെ ഓസീസ് സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറുകളില്‍ സ്മിത്തും ജോണ്‍സനും ക്ലാര്‍ക്കിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ 300

325 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ കെനിയ തുടക്കം മുതല്‍ കിതച്ചു. പേസര്‍മാരായ ബ്രെറ്റ് ലീയും ഷോണ്‍ ടെയ്റ്റും ജോണ്‍സനും വീര്യത്തോടെ പന്തെറിഞ്ഞപ്പോള്‍ കെനിയന്‍ മുന്‍നിര വിയര്‍ത്തു. 46 റണ്‍സെടുക്കുന്നതിനിടെ കെനിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് തന്‍മയ് മിശ്രയും (72) കോളിന്‍സ് ഒബൂയയും (98 നോട്ടൗട്ട്) ക്രീസില്‍ ഒത്തുചേര്‍ന്നു. അവസാന ഓവറുകളില്‍ തോമസ് ഒഡോയോ (35) ഒബൂയയ്ക്ക് മികച്ച പിന്തുണ നല്കിയെങ്കിലും കംഗാരുക്കളുടെ വാലൊടിയ്ക്കാനുള്ള ആയുധമായി അത് മാറിയില്ല.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+