തിരുവനന്തപുരം: ഇന്ത്യയുടെ പേസ് ബൗളര്‍ എസ്.ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്യാഷ് അവാര്‍ഡും ശില്പവും സമ്മാനിക്കും.
ജനവരി എട്ടിന് കൊച്ചിയിലാണ് ശ്രീശാന്തിനെ അനുമോദിക്കുന്ന ചടങ്ങ് നടക്കുകയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എസ്.കെ.നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ശ്രീശാന്തിന് സ്വര്‍ണപതക്കം നല്‍കുമെന്ന് നേരത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചിരുന്നു