Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ടീമിലെ തമ്മിലടി തരൂര്‍ ഇടപെടുന്നു

കൊച്ചി: കളി തുടങ്ങും മുമ്പെ അടി തുടങ്ങിയ കൊച്ചി ഐപിഎല്‍ ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു. ഞായറാഴ്ച തിരുവനന്തപുരം എംപി ശശി തരൂര്‍ മുന്‍കൈയ്യെടുത്താണ് ചര്‍ച്ച വിളിച്ചുചേര്‍ത്തിരിയ്ക്കുന്നത്. ഇതിന് പുറമെ ഒക്ടോബര്‍ ഏഴിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലും ചര്‍ച്ച നടക്കുന്നുണ്ട്.

വരുന്ന ഏഴാം തീയതി കൊച്ചി ടീമിന്റെ ഓഹരി ഉടമകളുമായി കെസിഎ ചര്‍ച്ച നടത്തുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ടിസി മാത്യു പറഞ്ഞു. ഓഹരിയുടമകള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്ന് ടിസി മാത്യു പറഞ്ഞു.

രണ്ട് വിഭാഗങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും വരുന്ന പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ ദക്ഷിണമേഖലാ കണ്‍വീനര്‍ കൂടിയായ ടിസി മാത്യു വ്യക്തമാക്കി.

Story first published: Wednesday, May 16, 2012, 16:45 [IST]
Other articles published on May 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+