Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

13 അംഗ ടീമില്‍ സൗരവ് ഗാംഗുലിയും

കറാച്ചി: പാകിസ്ഥാനെതിരെ ഞായറാഴ്ച തുടങ്ങുന്ന കറാച്ചി ടെസ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പണര്‍മാരായ ഗൗതം ഗംഭീറിനും വസിം ജാഫറിനും വിക്കറ്റ് കീപ്പര്‍ പാര്‍ഥിപ് പട്ടേലിനും ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. മൂവരും ഈ ടെസ്റ് പരമ്പരയില്‍ ഇതുവരെ കളിച്ചിട്ടില്ല.

ഗംഭീറിനെയും ജാഫറിനെയും ഒഴിവാക്കിയതോടെ വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡുമായിരിക്കും വീണ്ടും ഇന്ത്യയുടെ ഓപ്പണര്‍മാരാവുകയെന്ന് തീര്‍ച്ചയായി.

അന്തിമഇലവനെ പ്രഖ്യാപിക്കുന്നത് ഞായറാഴ്ച രാവിലെ മാത്രമായിരിക്കും. ഫൈസലാബാദില്‍ നടന്ന രണ്ടാം ടെസ്റില്‍ ഗാംഗുലിയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ കറാച്ചി ടെസ്റില്‍ ഗാംഗുലിയെ 11 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്കിന്റെ പിടിയിലായ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് കളിക്കുമോയെന്ന് വ്യക്തമല്ല. അതേ സമയം പരിക്കേറ്റ സീമര്‍ ഷോയെബ് അക്തര്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+