സച്ചിനും ധോണിക്കുമെതിരെ കപില്‍

ക്രിക്കറ്റിനോട് താത്പര്യമില്ലാത്ത രീതിയിലാണ് ധോണിയും സംഘവും കളിയ്ക്കുന്നതെന്ന് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ടീം ക്യാപിറ്റന്‍ കപില്‍ പറഞ്ഞു.
ഒരു ടീമെന്ന നിലയില്‍ പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ നാം ഒരുപാട് ക്രിക്കറ്റ് കളിച്ചു. ലോകകപ്പ് നേടി നാല് ദിവസത്തിനകം ഇന്ത്യയില്‍ ഐപിഎല്‍ തുടങ്ങി. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയി. അവിടെ നിന്ന് നേരിട്ട് ഇംഗ്ലണ്ടിലേക്ക്. ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിനപ്പുറം ഇതു വെറുമൊരു ചടങ്ങായി മാറുകയാണ്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ടീം ഇന്ത്യയെ വിമര്‍ശിച്ചത്.
നാല് ടെസ്റ്റ് പരമ്പരകളുള്ള മത്സരത്തില്‍ ഇന്ത്യ 3-0ന് തോറ്റു നില്‍ക്കുകയാണ്. മൂന്നാമത്തെ തോല്‍വിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ പദവി ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലാം ടെസ്റ്റ് വ്യാഴാഴ്ച ഓവലില്‍ ആരംഭിയ്ക്കാനിരിയ്‌ക്കെ സമ്പൂര്‍ണപരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതേസമയം ഒന്നാം റാങ്ക് നേട്ടം വിജയത്തോടെ ആഘോഷിയ്ക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications