കപില്‍ ബിസിസിഐയ്ക്കെതിരെ കോടതിയില്‍
ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവും ഇന്ത്യന‍് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ബിസിസിഐയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കപില്‍ ദേവ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
താന്‍ വിമത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്ന ശേഷം വിരമിച്ച കളിക്കാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനായി ബിസിസിഐ മനപ്പൂര്‍വം ചട്ടങ്ങള്‍ ഭേദഗതി ചെയ്തുവെന്ന് കപില്‍ ദില്ലി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
2000ലാണ് ബിസിസിഐ വിരമിച്ച കളിക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. അതുമുതല്‍ കപിലിന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ തര്‍ക്കം തുടങ്ങിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേരുന്ന വിരമിച്ച കളിക്കാര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications