
സൗരവിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ല. സെലക്ടര്‍മാര്‍ക്ക് കളിക്കാരെ തിരിച്ചുവിളിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ഒരു കളിക്കാരന്‍ ഒരിക്കലും വിരമിക്കാന്‍ ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ദീര്‍ഘവീക്ഷണത്തോടെ പെരുമാറുകയും കടുത്ത തീരുമാനങ്ങളെടുക്കുകയും വേണം- കപില്‍ദേവ് അഭിപ്രായപ്പെട്ടു.
അതേസമയം സച്ചിന്‍, ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നകാര്യം കപില്‍ സമ്മതിച്ചു. എന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
'സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ ഒരു ടെസ്റ്റില്‍ ഒരുമിച്ച് കളിക്കാനിറങ്ങരുത്. ഓരോ ടെസ്റ്റില്‍ ഓരോരുത്തര്‍ വിശ്രമിച്ചാല്‍ ആ സ്ഥാനത്ത് ഒരു യുവതാരത്തിന് അവസരം നല്‍കാനാകും. ഇത് യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിചയസമ്പന്നരാക്കാനും സഹായിക്കും- കപില്‍ദേവ് പറഞ്ഞു.