ബിസിസിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കപില്‍
ഒരു ദിവസം ഒരഭിപ്രായം പറഞ്ഞു പിറ്റേന്ന് അത് നടപ്പിലാക്കുന്നത് പ്രൊഫഷനിലിസത്തിനു നിരക്കാത്തതാണ്. ഏറ്റവും കുറഞ്ഞത് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായെങ്കിലും ഇക്കാര്യം ചര്‍ച്ച് ചെയ്യണമായിരുന്നു-കപില്‍ പറഞ്ഞു.
കപില്‍ ഉള്‍പ്പെടെയുളള ഏഴ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കരാര്‍ നിയന്ത്രണം ഉള്‍പ്പെടെയുളള മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ബിസിസിഐ നേരത്തെ വിശദീകരണം നല്‍കിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനാവശ്യം യുവരക്തങ്ങളുടെ സാന്നിധ്യമാണെന്ന് പുതിയ ടീം മാനേജര്‍ രവി ശാസ്ത്രി പറഞ്ഞു. പരീക്ഷണങ്ങള്‍ എപ്പോഴും ചെറിയ ടീമുകള്‍ക്കെതിരേ വേണം. അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശ് പര്യടനം അതിനു പറ്റിയ അവസരമാണ്.
ശക്തരായ ടീമുകള്‍ക്കെതിരേ പരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. മേയ് 10നാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നത്. ഇതിനായുളള ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications