ഇത് മധുരമായ പകരം വീട്ടല്‍
കാണ്‍പൂര്‍ : രണ്ടാം ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ട് തങ്ങളെ കെട്ടുകെട്ടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി.
മൂന്നു ദിവസം കൊണ്ട് കളി തീര്‍ത്ത ഇന്ത്യ എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര സമനിലയിലായി.
ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിംഗ്സ് വെറും 121 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയം കൊയ്തത്. 23 ഓവറില്‍ 44 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഹര്‍ബജന്‍ സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തി വീരേന്ദ്ര സെവാഗ് ഹര്‍ബജന് ഉശിരന്‍ പിന്തുണ നല്‍കി.
ഇശാന്ത് ശര്‍മ്മയും ശ്രീശാന്തും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് ആക്രമണത്തെ ചെറുത്തു നില്‍ക്കുന്ന കാഴ്ചയുമായാണ് രാവിലെ കളി തുടങ്ങിയത്. നിസാര സ്ക്കോറിന് ഇവരെ പുറത്താക്കാമെന്ന ആഫ്രിക്കക്കാരുടെ മോഹം നടന്നില്ല. ഉജ്വലമായി ചെറുത്തു നിന്ന അവസാന വിക്കറ്റ് കൂട്ടുകെട്ട് 60 റണ്‍സിന്റെ നിര്‍ണായകമായ ലീഡ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.
ശ്രീശാന്ത് 29ഉം ഇശാന്ത് ശര്‍മ്മ 14ഉം റണ്‍സെടുത്തു. ശ്രീശാന്തിനെ പ്രിന്‍സിന്റെ കൈകളിലെത്തിച്ച് ഹാരിസാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യയുടെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി. സ്പിന്നര്‍മാര്‍ക്കെതിരെ തീര്‍ത്തും അവര്‍ പതറിപ്പോയപ്പോള്‍ ഇന്ത്യ ആഗ്രഹിച്ചതിലും വേഗതയില്‍ കാര്യങ്ങള്‍ നടന്നു. 121 റണ്‍സിന് അവസാന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാനും കൂടാരം കയറി.
35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
ജയിക്കാന്‍ വെറും 62 റണ്‍സിന്റെ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ദിവസം കൂടി കളി ദീര്‍ഘിക്കാന്‍ ആഗ്രഹിച്ചില്ല. സെവാഗിന്റെ ബാറ്റില്‍ നിന്ന് സിക്സറുകള്‍ പറന്നപ്പോള്‍ തന്നെ കളി നീളില്ലെന്ന് ഉറപ്പായിരുന്നു. ഹാരിസിനെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ക്ക് തൂക്കിയ സെവാഗിന് അടുത്ത പന്തില്‍ പിഴച്ചു. 12 ബാളില്‍ 22 റണ്‍സെടുത്ത് സേവാഗ് പുറത്തായപ്പോഴേയ്ക്കും ജയിക്കാന്‍ വേണ്ടതിന്റെ പകുതിയിലേറെ റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അടുത്ത പന്തില്‍ ജാഫറും പുറത്തായി. തുടര്‍ന്ന് ഗാംഗൂലിയും ദ്രാവിഡും കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
സൗരവ് ഗാംഗൂലിയാണ് കളിയിലെ കേമന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications