ബാംഗ്ലൂര്‍: താനൊരു സമ്പൂര്‍ണനായ ഫീല്‍ഡറല്ലെന്നും ഫീല്‍ഡറെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും തനിക്കിനിയും മെച്ചപ്പെടാനുണ്ടെന്നും മുഹമ്മദ് കെയ്ഫ്.
താന്‍ കളിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ടെസ്റ് ടീമില്‍ സ്ഥിരം അംഗമാവുന്നതിനായുള്ള ശ്രമം തന്നെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടില്ലെന്നും കെയ്ഫ് വ്യക്തമാക്കി. അവസാന പതിനൊന്നില്‍ പെടുമോ എന്ന് ആശങ്കപ്പെടുന്നതിന് പകരം അവസരം കിട്ടുമ്പോള്‍ നന്നായി കളിക്കാനും റണ്‍സെടുക്കാനുമാണ് താന്‍ ശ്രമിക്കുന്നത്.
ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം പ്രതിഫലിക്കും. വളരെ പോസിറ്റീവായി ചിന്തിക്കുന്നയാളാണ് പുതിയ കോച്ച് ഗ്രെഗ് ചാപ്പലെന്നും കെയ്ഫ് കൂട്ടിച്ചേര്‍ത്തു.