ടെസ്റ്റ് മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ലാപ്‌ടോപ്പില്‍ അശ്ലീല വീഡിയോ
സിഡ്‌നി: ഓസ്‌ട്രേലിയ വെസ്റ്റിന്റീസ് ടെസ്റ്റ് മത്സരത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പരസ്യമായി അശ്ലീല വീഡിയോ കണ്ടത് വിവാദമാകുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മീഡിയാ റൂമിലായിരുന്നു സംഭവം. ദി ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയയുടെ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് എഡിറ്റര്‍ റസ്സല്‍ ജാക്‌സണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തകര്‍ മീഡിയാ റൂമിലിരുന്ന് ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരിക്കെ കൂട്ടത്തിലൊരാള്‍ തന്റെ ലാപ്‌ടോപ്പില്‍ പോണ്‍ വീഡിയോ കാണുകയായിരുന്നെന്ന് ജാക്‌സണ്‍ പറയുന്നു. അതേസമയം, ഏതു പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനാണ് അശ്ലീല വീഡിയോ കണ്ടതെന്ന് ജോണ്‍സണ്‍ വെളിപ്പെടുത്തിയില്ല.

സ്ത്രീകളും പരുഷന്മാരും കൂട്ടമായി ഇരിക്കുന്ന റൂമില്‍ വെച്ചായിരുന്നു ഇത്തരമൊരു പ്രവര്‍ത്തി. പിറകിലിരിക്കുന്ന സ്ത്രീകള്‍ക്ക് വ്യക്തമായി കാണാവുന്ന വിധത്തിലായിരുന്നു ലാപ്‌ടോപ്പിന്റെ സ്‌ക്രീന്‍. മാത്രമല്ല ഫുള്‍ വ്യൂവിലാണ് ഇയാള്‍ വീഡിയോ കണ്ടതെന്നും ജോണ്‍സണ്‍ പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫ് അടുത്തുവന്ന് വീഡിയോ ഓഫ് ചെയ്യാന്‍ പറയുന്നതുവരെ ഇയാള്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
സംഭവം തന്നെ ഞെട്ടിച്ചെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഒട്ടേറെ സ്ത്രീകള്‍ റൂമില്‍ ഇരിക്കുന്നുണ്ടായിരുന്നു. പലരും അത് കണ്ടുകാണുമെന്ന് ഉറപ്പാണ്. പരസ്യമായി ഇത്തരമൊരു കാര്യം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന് എങ്ങിനെ ധൈര്യം വന്നെന്ന് ജോണ്‍സണ്‍ ചോദിക്കുന്നു. ഓസ്‌ട്രേലിയയില്‍ ഒരു മാധ്യമപ്രവര്‍ത്തകയെ ക്രിസ് ഗെയ്ല്‍ അശ്ലീല കമന്റ് പറഞ്ഞതിന് പിന്നാലെയാണ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications