Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടീം ശക്തമായി തിരിച്ചുവരും ജയവര്‍ധനെ

കൊച്ചി: ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന് കൊച്ചി ടസ്‌കേഴ്‌സ് ടീം ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Kochi Tuskers Kerala

വളരെ കുറച്ച് സമയം മാത്രമാണ് ടീം അംഗങ്ങള്‍ ക്യാംപില്‍ പങ്കെടുത്തത്. താനുള്‍പ്പടെയുള്ള ചില താരങ്ങള്‍ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ടീമിനൊപ്പം ചേര്‍ന്നത്. അതുകൊണ്ടുതന്നെ ടീം അംഗങ്ങള്‍ തമ്മില്‍ ഒരു ഒത്തിണക്കം ഇല്ലാതെ പോയി. ഇതുതന്നെയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയുള്ള ആദ്യമല്‍സരത്തിലെ പരാജയത്തിന്റെ മുഖ്യകാരണവുമെന്ന് ജയവര്‍ദ്ധന വിശദീകരിച്ചു.

ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് മേഖലകളില്‍ ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. വരുംമല്‍സരങ്ങളില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. യുവത്വവും പരിചയസമ്പത്തും ഒത്തുചേര്‍ന്നതാണ് കൊച്ചിയുടെ ടീം. മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മുരളീധരന്‍, ലക്ഷ്മണ്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ സാന്നിദ്ധ്യം ടീമിന് കരുത്തേകുമെന്നും ജയവര്‍ദ്ധനെ പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+