For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കന്‍ ടെസ്റ് ടീമില്‍ നിന്ന് ജയസൂര്യയെ ഒഴിവാക്കി

By Staff

കൊളംബോ: ഇന്ത്യയ്ക്കെതിരായ ടെസ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഓപ്പണര്‍ സനത് ജയസൂര്യയെ ഒഴിവാക്കി.

ഏകദിന പരമ്പരയിലെ മോശപ്പെട്ട പ്രകടനമാണ് മൂന്ന് ടെസ്റുകളുള്ള പരമ്പരയ്ക്കായുള്ള ടീമില്‍ നിന്ന് ജയസൂര്യയെ ഒഴിവാക്കാന്‍ കാരണമായത്. പരമ്പരയിലെ ആറ് ഏകദിനങ്ങളില്‍ നിന്നായി ജയസൂര്യക്ക് മൊത്തം 85 റണ്‍സ് മാത്രമാണെടുക്കാനായത്. 1995ല്‍ ഓപ്പണിംഗ് ബാറ്റ്സ്മാനെന്ന നിലയില്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതിനു ശേഷം ആദ്യമായാണ് ജയസൂര്യയെ ടെസ്റ് ടീമില്‍ നിന്ന് ഒഴിവാക്കുന്നത്.

ഏകദിന പരമ്പരയില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ട മഹേല ജയവര്‍ധനയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ബൗളര്‍ ചാമിന്ദ വാസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

ഏകദിന ടീമിലുള്ള റസ്സല്‍ ആര്‍നോള്‍ഡ്, ഉപല്‍ചന്ദന, നുവാന്‍ സോയ്സ എന്നിവരെയും ടെസ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണര്‍ അവിസ്ക ഗുണവര്‍ധനെ, ലെഗ് സ്പിന്നര്‍ മലിംഗ് ഭണ്ഡാര, ഫൗസ്റ് ബൗളര്‍ ലസിത് മലിംഗ് എന്നിവരെ ടീമില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

ചെന്നൈയില്‍ ഡിസംബര്‍ രണ്ടിനാണ് ആദ്യത്തെ ടെസ്റ് ആരംഭിക്കുന്നത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+