Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയസൂര്യ ലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

Jayasuriya
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. മുന്‍ നായകനും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ സനദ് ജയസൂര്യയാണ് പുതിയ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഹെമാന്ത വിക്രമരത്‌നെ, പ്രമോദയ വിക്രമസിങ്കെ, ചാമിന്ദാ മെന്‍ഡിസ്, എറിക് ഉപശാന്ത എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍. മുന്‍ ഏകദിനതാരമായ വിക്രമരത്‌നെ മുന്‍ കമ്മിറ്റിയിലും അംഗമായിരുന്നു.

1996ലെ ലോകകപ്പില്‍ സനദ് ജയസൂര്യയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഈ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ മികവിലാണ് രാജ്യം കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ടെസ്റ്റ് റേറ്റിങില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ദേശീയ ടീമിനെ കൈപിടിച്ചുയര്‍ത്തുകയാണ് ജയസൂര്യയെയും സംഘത്തെയും ഏല്‍പ്പിച്ചിരിക്കുന്ന പ്രാഥമിക ചുമതലയെന്ന് കായിക മന്ത്രി മഹിന്ദനന്ദ അറിയിച്ചു.

1996ലെ ഫൈനലില്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്ത ലങ്ക ആസ്‌ത്രേലിയയെ ഏഴ് വിക്കറ്റിന് 241 എന്ന സ്‌കോറില്‍ പിടിച്ചുനിര്‍ത്തി. രണ്ടു ക്യാച്ചും ഒരു വിക്കറ്റുമായിരുന്നു ജയസൂര്യയുടെ സമ്പാദ്യം. മറുപടി ബാറ്റിങിനിറങ്ങിയ ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 46.2 ഓവറില്‍ ലക്ഷ്യം കണ്ടു.

Story first published: Tuesday, January 29, 2013, 13:57 [IST]
Other articles published on Jan 29, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+