Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസഫ പവ്വല്‍ മരുന്നടിക്ക് പിടിയില്‍

ജമൈക്ക: 100 മീറ്റര്‍ ഓട്ടത്തിലെ മുന്‍ ലോക റെക്കോര്‍ഡ് ഉടമ അസഫ പവ്വല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയില്‍. 4*100 മീറ്റര്‍ റിലേയില്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേത്രി ഷെറോണ്‍ സിംപ്‌സണും ഉത്തേജകമരുന്ന ഉപയോഗിച്ചതായി തെളിഞ്ഞു.

ജമൈക്കന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കഴിഞ്ഞ മാസമാണ് ഉത്തേജക മരുന്ന് പരിശോധന നടത്തിയത്. മരുന്നുപരിശോധന ഫലത്തില്‍ താന്‍ കുടുങ്ങിയ വിവരം അസഫ പവ്വല്‍ തന്നെ തുറന്ന് പറഞ്ഞു.

Asafa Powell

പവ്വല്‍ ഓക്‌സിലെപ്രീന്‍ എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് പരിശോധനാഫലം. എന്നാല്‍ താന്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് പവ്വല്‍ പറയുന്നതാണ്. താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും പവല്‍ പറഞ്ഞു.

2005 മുതല്‍ 2008 വരെയുള്ള കാലത്താണ് അസഫ പവ്വലിന്റെ ലോക റെക്കോര്‍ഡ് നിലനിന്നത്. പിന്നീട് നാട്ടുകാരന്‍ തന്നെയായ ഉസൈന്‍ ബോള്‍ട്ട് പവ്വലിന്റെ റെക്കോര്‍ഡ് ഭേദിച്ചു. അതിന് ശേഷം അസഫ പവ്വലിന് അന്താരാഷ്ട്രമത്സരങ്ങളില്‍ ഒറ്റത്തവണ പോലും സ്വര്‍ണം നേടാനായിട്ടില്ല.

ബീജിങ് ഒളിമ്പിക്‌സില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണ നേടിയ ആളാണ് ഷെറോണ്‍ സിംപ്‌സണ്‍. ഏതന്‍സ് ഒളിമ്പിക്‌സില്‍ 4*100 മീറ്റര്‍ റിലേയിലും സിംപ്‌സണ്‍ സ്വര്‍ണം നേടിയിരുന്നു. താന്‍ മനപ്പൂര്‍വ്വം ഉത്തേജകമരുന്നുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് തന്നെയാണ് സിംപ്‌സണും പറയുന്നത്.

അഞ്ച് ജമൈക്കന്‍ കായികതാരങ്ങള്‍ മരുന്നു പരിശോധനയില്‍ കുറ്റക്കാരെന്ന് തെളിഞ്ഞതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ അഭിമാന താരങ്ങളാണ് ഉസൈന്‍ ബോള്‍ട്ടും അസഫ പവ്വലും യോഹാന്‍ ബ്ലേക്കും. മരുന്നടി വിവാദത്തില്‍ ബോള്‍ട്ടും ബ്ലേക്കും ഉള്‍പ്പെട്ടിട്ടില്ലെന്ന് രണ്ട് പേരുടേയും മാനേജര്‍മാര്‍ അറിയിച്ചിരുന്നു. ജമൈക്കന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഇത്തവണം ഉസൈന്‍ ബോള്‍ട്ട തന്നെയാണ് വിജയിച്ചത്. പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ യോഹാന്‍ ബ്ലേക്ക് ഇത്തവണ മത്സരിച്ചിരുന്നില്ല.

Story first published: Monday, July 15, 2013, 12:03 [IST]
Other articles published on Jul 15, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+