സിഡ്നി : കഴിഞ്ഞ ഏകദിനത്തില്‍ ഓസീസ് താരം ആന്‍ഡ്രൂ സിമ്മണ്ട്സുമായുണ്ടായ വാക്കേറ്റത്തിന് ഇശാന്ത് ശര്‍മ്മയ്ക്ക് പിഴ.
സിമ്മണ്ട്സ് പുറത്തായപ്പോള്‍ പവലിയനിലേയ്ക്കുളള വഴി ചൂണ്ടിക്കാണിച്ചതിനും അസഭ്യപദങ്ങള്‍ ഉപയോഗിച്ചതിനും മാച്ച് റഫറി ജെഫ് ക്രോ ഇശാന്ത് ശര്‍മ്മയ്ക്ക് ഫീസിന്റെ 15 ശതമാനം തുകയാണ് പിഴയിട്ടത്.
മിന്നുന്ന ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സിമ്മണ്ട്സിനെ ഇശാന്ത് പുറത്താക്കിയത്. എന്നാല്‍ പുറത്തായ നിരാശയില്‍ സിമ്മണ്ട്സാണ് ആദ്യം വാക്കേറ്റം തുടങ്ങിയതെന്നും വാദമുണ്ട്. തനിക്കു നേരെ തട്ടിക്കയറിയ സിമ്മണ്ട്സിനോട് ഇശാന്തും അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.
സിമ്മണ്ട്സിന് മാച്ച് റഫറി ശിക്ഷയൊന്നും വിധിച്ചിട്ടില്ല. ഇശാന്തിന് ലഭിച്ച ശിക്ഷയെപ്പറ്റി ടീം ഇന്ത്യയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()