മുംബൈ: ക്രിക്കറ്റ് മാമാങ്കത്തില്‍ വിജയം നേടിയ ടീം ഇന്ത്യയ്ക്ക് സ്‌റ്റേഡിയത്തില്‍ കൈമാറിയത് യഥാര്‍ത്ഥ ലോകകപ്പ് അല്ലെന്ന് റിപ്പോര്‍ട്ട്. ടീമംഗങ്ങള്‍ മുത്തമിട്ടതും ഉയര്‍ത്തിപ്പിടിച്ച് നടന്നതുമൊന്നും യഥാര്‍ത്ഥ ട്രോഫി ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ അവസരത്തില്‍ ഒറിജിനല്‍ ട്രോഫിയല്ല ടീം ഇന്ത്യയ്ക്ക് കൈമാറിയതെന്ന റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. കസ്റ്റംസ് തീരുവ നല്‍കി അധികൃതര്‍ ട്രോഫി എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചെടുക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.