Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയ്ക്ക് 34 കോടിയുടെ ഇന്‍ഷുറന്‍സ്

Dhoni
ചെന്നൈ: ലോകത്തേറ്റവും കൂടുതല്‍ പണം വാരുന്ന ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയ്ക്ക് വമ്പന്‍ തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. ഐപിഎല്‍ നാലാം സീസണ്‍ കാലയളവില്‍ 34 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് പരിരക്ഷയാണ് അദ്ദേഹത്തിന് നല്‍കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണി കഴിഞ്ഞ സീസണില്‍ ടീമിനെ വിജയസോപാനത്തിലേറ്റിയിരുന്നു. അന്ന് 24 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് ധോണിയ്ക്കുണ്ടായിരുന്നത്. ഒറ്റയടിയ്ക്ക് 10 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ചുരുക്കം.
ഏപ്രില്‍ എ്ട്ടു മുതല്‍ ഐപിഎല്‍4 അവസാനിയ്ക്കുന്ന മെയ് 28 വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാലയളവെന്ന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു.

ധോണിക്ക് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 16 ലക്ഷം രൂപയുടെ ഒരു പ്രീമിയവും അടച്ചിട്ടുണ്ട്. യാത്രക്കിടയില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍, ബാഗേജുകള്‍ കൈമോശം വരിക എന്നീ സാഹചര്യങ്ങളില്‍ നിന്നുള്ള പരിരക്ഷയ്ക്കാണ് ഈ പോളിസി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മറ്റൊരു താരമായ സുരേഷ് റെയ്‌നയ്ക്ക് 20.5 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. മമുംബൈ ഇന്ത്യന്‍സ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കാവട്ടെ 12 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കിയിരിക്കുന്നത്. കൊച്ചിന്‍ ടസ്‌കേഴ്‌സ് നായകന്‍ മഹേള ജയവര്‍ദ്ധനയ്ക്ക് 20.5 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിയ്ക്കുന്നത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+