Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 4ലെ ആദ്യവിജയം ചെന്നൈയ്ക്ക്

ചെന്നൈ: ലോകകപ്പ് നേടിയതിന്റെ ത്രില്‍ മാറും മുമ്പെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്‍ നാലാമങ്കത്തിലെ ആദ്യ വിജയം സ്വന്തമാക്കുകയെന്ന ഭാഗ്യമാണ് ചെന്നൈ കിങ്‌സിന്റെ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയിരക്കുന്നത്.

MS Dhoni

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈ കിങ്‌സ് ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മേല്‍ രണ്ട് റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 153 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സിന് ഒടുങ്ങി.

മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകന്‍ അനിരുദ്ധ ശ്രീകാന്തിന്റെ അര്‍ദ്ധസെഞ്ച്വറിയും (64), സുരേഷ് റെയ്‌ന (33), ക്യാപ്ടന്‍ ധോണി (29)എന്നിവരുടെ അവസരോചിത ബാറ്റിങുമാണ് ചെന്നൈയെ പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്.

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജാക്ക് കാലിസിന്റെ അര്‍ധസെഞ്ചുറിയുടെ(54) മികവില്‍ ജയത്തിലേക്കു കുതിക്കുകയായിരുന്ന കൊല്‍ക്കത്തയ്ക്ക് മധ്യനിരയുടെ തകര്‍ച്ചയാണ് പരാജയത്തിലേക്ക് തള്ളിവിട്ടത്. ഒരുഘട്ടത്തില്‍ 15 ഓവറില്‍ 115ന് രണ്ട് എന്ന നിലയില്‍ നിന്നാണ് അവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

കൊല്‍ക്കത്ത നിരയില്‍ കാലിസിനു പുറമേ 27 റണ്‍സ് വീതം നേടിയ മനോജ് തിവാരിക്കും മന്‍വീന്ദര്‍ ബിസ്ലയ്ക്കും മാത്രമാണ് തിളങ്ങാനായത്. യൂസഫ് പഠാന്‍(11), ഗൗതം ഗംഭീര്‍(1), ഇയോയിന്‍ മോര്‍ഗന്‍(6) എന്നിവര്‍ നിരാശപ്പെടുത്തി. ചെന്നൈയ്ക്കു വേണ്ടി ടീം സൗത്തി, ആര്‍. അശ്വിന്‍, സുരാജ് രണ്‍ദീവ്, ഷഹദാബ് ജഗതി, സുരേഷ് റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Story first published: Saturday, March 10, 2012, 17:21 [IST]
Other articles published on Mar 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+