Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകനാകുന്നത് ഭാരിച്ച ഉത്തരവാദിത്തം: യുവരാജ്

പുനെ: ഐപിഎല്‍ മത്സരത്തില്‍ നായകനായിരിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അരങ്ങേറ്റക്കാരായ പുനെ വാരിയേഴ്‌സിനെ നയിക്കുന്നത് ഭാരംകൂട്ടുമെന്നും യുവരാജ് പറയുന്നു.

yuvraj

എന്നാല്‍ ഞാന്‍വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്. ഐപിഎല്‍ മത്സരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഉത്തരവാദിത്തം ഏറെയാണ്. അക്കാര്യത്തില്‍ ഒരു സംശയമവുമില്ല-യുവരാജ് പറഞ്ഞു. ഐപിഎല്‍ ആദ്യ സീസണുകളില്‍ യുവരാജ് പഞ്ചാബ് കിംഗ്‌സ് ഇലവന്റെ നായകനായിരുന്നു. കഴിഞ്ഞ സീസണില്‍ കുമാര്‍ സംഗക്കാരയുടെ കീഴില്‍ പഞ്ചാബിന് വേണ്ടി യുവരാജ് വീണ്ടും കളിച്ചു.
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവരാജ് കൂറ്റര്‍ സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്.

യുവരാജിന്റെ ഈ ഫോമില്‍ത്തന്നെയാണ് സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുനെ വാരിയേഴ്‌സിന്റെ പ്രതീക്ഷയും. നേരത്തേ മോശംപ്രകടനങ്ങളുടെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നതാരമാണ് യുവരാജ്.
എന്നാല്‍ ലോകകപ്പില്‍ യുവരാജിന്റെ തിരിച്ചുവരവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്ഥാനമൊഴിഞ്ഞ കോച്ച് ഗാരി കേഴ്‌സ്റ്റണും പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ പത്തിന് കിങ്‌സ് ഇലവന്‍ പഞ്ചാബുമായാണ് പുനേ വാരിയേര്‍സിന്റെ ആദ്യമത്സരം.

Story first published: Saturday, May 12, 2012, 16:10 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+