Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ വീണ്ടും വിജയവഴിയില്‍

ചെന്നൈ:നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പൂന വാരിയേഴ്‌സിനെതിരേ 25 റണ്‍സിന്റെ മിന്നുന്ന ജയം. ടോസ് നേടിയ പൂന വാരിയേഴ്‌സ് നായകന്‍ യുവ്‌രാജ് സിംഗ് ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ- 20 ഓവറില്‍ ആറിന് 142 റണ്‍സെന്ന് പൊരുതാവുന്ന സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച പൂനെ വാറിയേഴ്‌സിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 117 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

Hussey

മൈക്ക് ഹസിയും മുരളി വിജയും ചേര്‍ന്ന് ചെന്നൈക്കു തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. തുടര്‍ന്നു വന്ന ബാറ്റ്‌സ്മാന്‍മാര്‍ എളുപ്പത്തില്‍ മടങ്ങിയെങ്കിലും ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയ ഹസിയും ധോണിയും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. ഈയവസരത്തിലാണ് ധോണി പുറത്തായത്. 21 പന്തില്‍ 26 റണ്‍സെടുത്ത ധോണിയെ രഹുല്‍ ശര്‍മയുടെ പന്തില്‍ റോബിന്‍ ഉത്തപ്പ സ്റ്റംപ് ചെയ്തു പുറത്താക്കി. തൊട്ടുപിന്നാലെ 48 പന്തില്‍ 61 റണ്‍സ് നേടിയ ഹസിയും പുറത്തായതോടെ ചെന്നൈ 17.2 ഓവറില്‍ നാലിന് 122 എന്നനിലയില്‍ തകര്‍ന്നു. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ നടക്കാതെവന്നതോടെ ചെന്നൈയുടെ സ്‌കോര്‍ 142ല്‍ ഒതുങ്ങി. പൂനയ്ക്കുവേണ്ടി ജെറോം ടെയ്‌ലര്‍ മൂന്നും തോമസ് രണ്ടും വിക്കറ്റു നേടി.

മറുപടി ബാറ്റിംഗ് ആരംഭിച്ച പൂനയുടെ തുടക്കം തന്നെ പാളി. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ മോനിഷ് മിശ്രയുടെ കുറ്റി തെറിപ്പിച്ച് മോര്‍ക്കല്‍ ചെന്നൈക്ക് ആദ്യ ബ്രേക്ക് നല്‍കി. തൊട്ടുപിന്നാലെ റൈഡറെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അധികം താമസിയാതെ മനീഷ് പാണ്ഡെയെ മോര്‍ക്കലും ഉത്തപ്പയെ അശ്വിനും മടക്കിയതോടെ പൂന 5.3 ഓവറില്‍ നാലിന് 40 എന്ന നിലയില്‍ തകര്‍ന്നു.

പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന യുവ് രാജും(34) മനാസും(20) പൊരുതിയെങ്കിലും വിജയദേവത അവരെ അനുഗ്രഹിച്ചില്ല. മികച്ച ഫീല്‍ഡിങും ചെന്നൈയുടെ വിജയത്തില്‍ പങ്കുവഹിച്ചു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+