ഹൈദരാബാദ് : പന്തിലും ബാറ്റിലും പോള്‍ വാല്‍ത്താട്ടി ഇന്ദ്രജാലം കാട്ടിയപ്പോള്‍ പഞ്ചാബിന് ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 8 വിക്കറ്റ് ജയം. ശനിയാഴ്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡെക്കാന്റെ നാലു വിക്കറ്റുകള്‍ വാല്‍ത്താട്ടി സ്വന്തമാക്കി, അങ്ങനെ ഡെക്കാന്‍ ഉയര്‍ത്തിയ 165-8 എന്ന സ്‌കോറിന് നല്ല മറുപടി നല്‍കാന്‍ പഞ്ചാബിന് കഴിഞ്ഞു. പിന്നീട് ബാറ്റിങിനിറങ്ങിയ വാല്‍ത്താട്ടി അര്‍ധസെഞ്ചുറി(75) നേടുകകൂടി ചെയ്തപ്പോള്‍ വിജയം പഞ്ചാബിന്റെ കയ്യിലൊതുങ്ങി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ കേമനായ വാല്‍ത്താട്ടി ഐപിഎല്‍ നഭസിലെ തിളക്കേമേറിയ നക്ഷത്രമായി. ഡെക്കാന്റെ ഓപ്പണര്‍ സണ്ണി സൊഹാലിനെ (7) രണ്ടാം ഓവറില്‍ റയാന്‍ ഹാരിസ് പുറത്താക്കിയശേഷം ക്രീസില്‍ ഒരുമിച്ച ശിക്കാര്‍ധവാനും (36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 45 റണ്‍) ക്യാപ്ടന്‍ സംഗക്കാരയും (28 പന്ത്, അഞ്ച് ഫോര്‍, 35 റണ്‍) രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 75 റണ്ണാണ് ഡെക്കാന് തുണയായത്. ഇരുവരും പുറത്തായശേഷം ഡുമിനി (18), ചിപ്‌ളി (14), ക്രിസ്റ്റ്യന്‍ (30), ഗോണി (0), മിശ്ര (0) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ ഡെക്കാന്‍ സ്‌കോറിംഗ് ഒന്നു തണുത്തു. വാല്‍താറ്റി നാലോവറില്‍ 29 റണ്‍ വഴങ്ങിയാണ് നലു വിക്കറ്റ് വീഴ്ത്തിയത്. മക്ലാരന് രണ്ട് വിക്കറ്റ് ലഭിച്ചു. ഗില്‍ക്രിസ്റ്റും (61) ഫോമിലെത്തിയപ്പോള്‍ 17.4 ഓവറില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി.
ഐപിഎല്‍ സീസണ്‍ നാലില്‍ പഞ്ചാബിന്റെ രണ്ടാമത്തെ ജയമാണിത്. മറുപടിക്കിറങ്ങിയ പഞ്ചാബിനുവേണ്ടി വാല്‍ത്താട്ടിയും (47 പന്ത്, 8 ഫോര്‍, 5 സിക്‌സ്, 75 റണ്‍) ഗില്‍ക്രിസ്റ്റും (46 പന്ത്, 5 ഫോര്‍, 3 സിക്‌സ്, 61 റണ്‍) ചേര്‍ന്ന് ഒന്നാം വിക്കറ്റിന് 14 ഓവറില്‍ 136 റണ്ണാണ് നേടിയത്. ഇരുവരെയും അമിത് മിശ്ര പുറത്താക്കിയശേഷം ക്രീസിലെത്തിയ അഭിഷേക് നായരും (13) ദിനേഷ്‌കാര്‍ത്തികും (3) ചേര്‍ന്ന് 14 പന്ത് ബാക്കിനില്‍ക്കേ പഞ്ചാബിനെ വിജയത്തിലേക്കു നയിച്ചു. ഇതോടെ പ്രീതിസിന്റയുടെ ടീമായ പഞ്ചാബിന് മൂന്നു കളികളില്‍ നിന്ന് നാലുപോയിന്റായി. ഡെക്കാന്‍ ചാര്‍ജേഴ്‌സിന് നാലുകളികളില്‍നിന്ന് രണ്ടുപോയിന്റേയുള്ളൂ.
കഴിഞ്ഞ കളിയില്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി പഞ്ചാബിനെ വിജയത്തിലേക്കു നയിച്ച പോള്‍ വാല്‍താട്ടിയുടെ ഓള്‍റൌണ്ട് മുഖമായിരുന്നു ഹൈദരാബാദില്‍ പുറത്തുവന്നത്. വാര്‍ത്താട്ടിയ്ക്കും ക്യാപ്റ്റന്‍ ആദം ഗില്‍ ക്രിസ്റ്റിനുമെതിരെ ഡെക്കാന്‍ ക്യാപ്റ്റന്‍ സംഗക്കാര ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.