Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോയല്‍സിനെതിരെ ടസ്‌കേഴ്‌സിന് 8വിക്കറ്റ് ജയം

ഇന്‍ഡോര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊച്ചി ടസ്‌കേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 18.3 ഓവറില്‍ 97 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 7.2 ഓവറില്‍ കൊച്ചി 98 റണ്‍സെടുത്തു ലക്ഷ്യം കടന്നു. ബ്രാഡ് ഹോഡ്ജിന്റെ (17 പന്തില്‍ പുറത്താകാതെ 33 റണ്‍സും നാലു വിക്കറ്റും) ഓള്‍റൗണ്ട് പ്രകടനമാണ് കൊച്ചിയെ ജയത്തിലെത്തിച്ചത്.

Kochi Tuskers Kerala VS Rajasthan Royals

ഹോഡ്ജ് നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. ശ്രീശാന്തും പ്രശാന്ത് പരമേശ്വരനും പി. പ്രശാന്തും അടക്കം മൂന്നു മലയാളി താരങ്ങള്‍ ഇന്‍ഡോറില്‍ കൊച്ചിക്കു വേണ്ടി ഇറങ്ങി. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 18.3 ഓവറില്‍ 97ന് പുറത്ത്. കൊച്ചി 7.2 ഓവറില്‍ രണ്ടിന് 98. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയുടെ സീസണിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്. പ്ലേഓഫ് സാധ്യത അവസാനിച്ചെങ്കിലും രാജസ്ഥാനെതിരെ നേടിയ ഈ വിജയം കൊച്ചിയുടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്. രണ്ടു വിക്കറ്റ് വീതമെടുത്ത് ശ്രീശാന്തും പ്രശാന്ത് പരമേശ്വരനും ഫീല്‍ഡ് ചെയ്യാനുള്ള കൊച്ചി നായകന്‍ മഹേള ജയവര്‍ധനെയുടെ തീരുമാനത്തെ ന്യായീകരിച്ചു. നാലോവറില്‍ വെറും 13 റണ്‍സ് വഴങ്ങി നാലുവിക്കറ്റുമെടുത്ത ഹോഡ്ജാണ് കളിയിലെ താരം. അശോക് മെനാരിയ 28 പന്തില്‍ 31 റണ്‍സെടുത്തു രാജസ്ഥാന്റെ ടോപ് സ്‌കോററായി.

ഷെയ്ന്‍ വാട്‌സണ്‍ (13 പന്തില്‍ 20), ഫൈസ് ഫസല്‍ (15 പന്തില്‍ 16), ഷോണ്‍ ടെയ്റ്റ് (ഒന്‍പതു പന്തില്‍ 10) എന്നിവര്‍ മാത്രമാണു രണ്ടക്കത്തിലെത്തിയത്. ഓപ്പണര്‍മാരായ ഫസലിനെ ആര്‍.പി. സിംഗും രാഹുല്‍ ദ്രാവിഡിനെ (1) ശ്രീശാന്തും പറഞ്ഞുവിട്ടതോടെയാണ് രാജസ്ഥാന്റെ പ്രതിസന്ധി തുടങ്ങിയത്. അജിന്‍ക്യ രഹാനെയും ശ്രീശാന്തിന് ഇരയായതോടെ അവര്‍ക്കു തിരിച്ചു വരവ് അസാധ്യമായി.

ജേക്കബ് ഓറം (0), നയാന്‍ ദോഷി (0) എന്നിവര്‍ക്കു റണ്ണെടുക്കാനായില്ല. ഒരു മത്സരം ശേഷിക്കെ, 12 പോയന്റുമായി ആറാം സ്ഥാനത്താണ് കൊച്ചി. ഐപിഎല്ലിലെ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് കൊച്ചിയോട് തോറ്റതോടെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.

Story first published: Saturday, May 12, 2012, 15:02 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+