Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയില്‍ സുരക്ഷ പോരെന്ന് കൊമ്പന്മാര്‍

കൊച്ചി: ടസ്‌കേഴ്‌സ് കേരളയും കൊച്ചി കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. വിനോദനികുതിയായിരുന്നു ഇരുകൂട്ടര്‍ക്കുമിടയിലെ പ്രധാന തര്‍ക്കവിഷയണം. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വമില്ലെന്നാണ് ഇപ്പോള്‍ കൊമ്പന്മാര്‍ പരാതിപ്പെടുന്നത്. ഐപിഎല്‍ ഹോം മാച്ചുകള്‍ നടക്കുന്ന കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സുരക്ഷാവീഴ്ചകളുണ്ടെന്ന് കാണിച്ച് ടീം മാനേജ്‌മെന്റ് ഐപിഎല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Kochi Tuskers Kerala

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ ഐപിഎല്‍ അധികൃതര്‍ ടീമിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി ടസ്‌കേഴ്‌സിന്റെ ഹോംമാച്ചുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. കൊച്ചി സ്‌റ്റേഡിയത്തില്‍ സുരക്ഷ പോരെന്ന ടസ്‌കേഴ്‌സ് ടീമിന്റെ പരാതിയെക്കുറിച്ച് ഐ.പി.എല്‍. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍രാമന്‍ തന്നെയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ച നടന്ന ഐപിഎല്‍ പ്രവര്‍ത്തകസമിതിയില്‍ സുന്ദര്‍രാമന്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ സുരക്ഷാപാളിച്ചകള്‍ അക്കമിട്ടുനിരത്തുന്ന വിശദമായ റിപ്പോര്‍ട്ടാണ് സുന്ദര്‍രാമന്‍ സമര്‍പ്പിച്ചതെന്ന് സൂചനയുണ്ട്. സുന്ദര്‍രാമന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്ത ഐപിഎല്‍ ഭരണസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് അറിയുന്നത്. ഹോംഗ്രൗണ്ട് അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം അംഗീകരിക്കുന്നതിനെക്കുറിച്ചും അധികൃതര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്.

ഇനി ഒരു ഹോംമാച്ച് കൂടിയാണ് ടസ്‌കേഴ്‌സിന് ആദ്യറൗണ്ടില്‍ ബാക്കിയുള്ളത്. ഇതുകൂടി പൂര്‍ത്തിയാക്കിയ ശേഷം ഗ്രൗണ്ട് മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് ഐപിഎല്‍ അധികൃതര്‍ നല്‍കുന്ന സൂചന. കേരളപോലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ചും ടീം മാനേജ്‌മെന്റ് ബിസിസിഐയ്ക്കും ഐ.പി.എല്‍. അധികൃതര്‍ക്കും പരാതി അയച്ചിട്ടുണ്ട്.

എന്നാല്‍ കളിക്കാരുടെ സുരക്ഷാച്ചുമതല ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നതാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കൊച്ചി കോര്‍പറേഷന്റെയും നിലപാടെന്നറിയുന്നു. സ്‌റ്റേഡിയത്തിന്റെ പൊതുവായ സുരക്ഷാച്ചുമതല മാത്രമേ പോലീസിനുള്ളൂ എന്നും കളിക്കാര്‍ക്ക് എസ്‌കോര്‍ട് വേണമെങ്കില്‍ സ്വകാര്യ സുരക്ഷാഗാര്‍ഡുകളെ നിയോഗിക്കണമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ടസ്‌കേഴ്‌സ് ടീം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+