ഡെക്കാനെ ചെന്നൈ മലര്‍ത്തിയടിച്ചു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ 19 റണ്‍സിന് തോല്പിച്ചു. 20 ഓവറില്‍ അവര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ഡെക്കാന്‍ ടീമിന് കഴിഞ്ഞുള്ളൂ. 166 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡെക്കാണിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. പക്ഷേ അതുപയോഗപ്പെടുത്തിക്കൊണ്ട് വിജയം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര അടക്കമുള്ളവരുടെ പരാജയമാണ് ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് തിരിച്ചടിയായത്. ആദ്യ പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിരുന്ന ഡെക്കാണ്‍ സ്വയം പരാജയത്തിലേയ്ക്ക് വീഴുകയായിരുന്നു. 56 റണ്‍സെടുത്ത സണ്ണി സോഹല്‍ മാത്രമാണ് ഡെക്കാണ്‍ നിരയില്‍ നന്നായി ബാറ്റ് ചെയ്തത്.ചെന്നൈയ്ക്കുവേണ്ടി ബോളിഞ്ചര്‍, ആല്‍ബി മോര്‍ക്കല്‍, ജക്കാത്തി എന്നിവര്‍ മികച്ചരീതിയില്‍ പന്തെറിഞ്ഞു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെയും മൈക്കല്‍ ഹസ്സിയുടെയും മികവില്‍ 20 ഓവറില്‍ 165 റണ്‍സെടുത്തു. റെയ്‌ന 59ഉം ഹസ്സി 46ഉം റണ്‍സെടുത്തു. ആല്‍ബി മോര്‍ക്കല്‍ ആറ് പന്തില്‍ നിന്ന് മൂന്ന് സിക്‌സറടക്കം 19 റണ്‍സെടുത്തു. ചാര്‍ജേഴ്‌സിനുവേണ്ടി പ്രഗ്യാന്‍ ഓജ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആറ് പന്തുകളില്‍ നിന്നും 3 സിസ്കറുകള്‍ അടിച്ച് 19 റണ്‍സ് എടുത്ത ജെഎ മോര്‍ക്കേല്‍ ആണ് കളിയിലെ കേമന്‍. ഇതുവരെയുള്ള മത്സരങ്ങളില്‍ ആകെ കളിച്ച എട്ട് എണ്ണത്തില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഡെക്കാന്‍ ചാര്‍ജേഴ്സിന് വിജയം കണ്ടെത്താന്‍ കഴിഞ്ഞത്. ഐപിഎല്‍ സീസണ്‍ 3ലെ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇതുവരെ കളിച്ച 8 മാച്ചുകളില്‍ അഞ്ചുകളിയില്‍ ജയം കാണുകയും 3കളികളില്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications