Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം റദ്ദാക്കി

IPL team bid cancelled
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് പുതുതായി രണ്ട് ടീമുകളെ തിരഞ്ഞെടുക്കുന്നതിനായിഞായറാഴ്ച മുംബൈയില്‍ നടത്താനിരുന്ന ലേലം റദ്ദാക്കി. ലേലത്തില്‍ പങ്കെടുക്കുന്നതിന് ഐപിഎല്‍ മാനേജ്മെന്റെ പുതുതായി വെച്ച നിബന്ധനകള്‍ക്കെതിരെ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ലേലം മാറ്റിവെച്ചത്. വന്‍കിട കന്പനികളെ സഹായിക്കാനാണ് അവസാന നിമിഷം ബാങ്ക് ഗ്യാരണ്ടി നിബന്ധന ഏര്‍പ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

പുതിയ ലേലം ഈ മാസം 21ന് ചെന്നൈയില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 കോടിയുടെ ബാങ്ക് ഗ്യാരണ്ടി കാണിയ്ക്കണമെന്ന നിബന്ധന എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്.

ഇതോടെ കേരള ടീമിന് വേണ്ടി രംഗത്തെത്തിയിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം വീണ്ടും ലേലത്തിനിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. പുതിയ ടെണ്ടര്‍ ഈ മാസം 9ന് വിളിച്ചു തുടങ്ങും. ബാങ്ക് ഗ്യാരണ്ടി നിബന്ധന കാരണം കേരള ടീമിന് വേണ്ടി രംഗത്തെത്തിയിരുന്നവര്‍ പിന്‍മാറിയിരുന്നു.

Story first published: Wednesday, December 7, 2011, 14:29 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+